ശ്രീലങ്കയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്ടം

PROPRO
ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ അഭിമാനം രക്ഷിക്കാനുള്ള ചുമതലയില്‍ ഓസ്ട്രേലിയയെ നേരിടുന്ന ശ്രീലങ്ക അവസാന ലീഗ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലില്‍ കടന്നതിനാല്‍ തികച്ചും അപ്രധാനമായ മത്സരത്തില്‍ അഭിമാനം സംരക്ഷിക്കുക എന്ന ചുമതല മാത്രമാണ് ദ്വീപ്കാരെ സംബന്ധിച്ചുള്ളത്.

ത്രിരാഷ്ട്ര പരമ്പരയിലെ കഴിഞ്ഞ നാല് മത്സരങ്ങളും ജയിച്ചായിരുന്നു ഓസ്ട്രേലിയ ഫൈനലില്‍ സ്ഥാനമുറപ്പിച്ചത്. തങ്ങളുടെ പോരായ്‌മകള്‍ പരിഹരിക്കാനുള്ള മല്‍സരമായിട്ടു തന്നെയാണ് ഓസീസ് ഈ മത്സരത്തെ എടുത്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായിട്ട് ഓസീസിനെതിരെ ഒരു മത്സരത്തില്‍ പോലും മികച്ച പ്രകടനം നടത്താന്‍ ലങ്കയ്‌ക്ക് കഴിഞ്ഞിട്ടുമില്ല.

അവസാന സമരമായിട്ടാണ് ഓസീസ് ഈ മത്സരത്തെ വിലയിരുത്തുന്നത്. ഓപ്പണര്‍ മാത്യൂ ഹെയ്‌‌ഡനും സ്റ്റുവര്‍ട്ട് ക്ലാര്‍ക്കിനും വിശ്രമം അനുവദിച്ച ഓസീസ് ജയിംസ് ഹോപ്‌സിനും മിച്ചല്‍ ജോണ്‍സണും അവസരം നല്‍കിയപ്പോള്‍ ശ്രീലങ്ക ചാമിന്ദ വാസിനു പകരം കുലശേഖരയ്‌ക്ക് അവസരം നല്‍കി. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയ്‌ക്കായി പെരേരയും ജയസൂര്യയുമാണ് ഓപ്പണ്‍ ചെയ്തത്.

സ്കോര്‍ 12 ല്‍ എത്തിയപ്പോള്‍ ശ്രീലങ്കയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ദില്‍‌‌രുവാന്‍ പെരേരയെ ബ്രെറ്റ് ലീ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. 12 പന്തുകളില്‍ അഞ്ച് റണ്‍സാണ് പെരേരയുടെ സംഭാവന. എട്ട് റണ്‍സ് എടുത്ത ജയസൂര്യയ്‌ക്ക് കൂട്ട് വിക്കറ്റ് കീപ്പര്‍ കുമാര സംഗക്കാരയാണ്. ആ ഓവറുകളില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റന്‍സ് എടുത്തിട്ടുണ്ട്.

ന്യൂഡല്‍‌ഹി:| WEBDUNIA|
സ്കോര്‍ബോര്‍ഡ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :