ക്രിക്കറ്റ്: ഇന്ത്യയ്ക്ക് ജയം

PTIPTI
ദക്ഷിണാഫ്രിക്കയുമായുള്ള മുന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. മൂന്നാം ദിവസം 62 റണ്‍ ലക്‍ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്‍ഷ്യം നേടി.

ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത വസീം ജാഫര്‍(10) വീരേന്ദ്ര സെവാഗ്(22) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇവര്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ഗാംഗുലിയും ദ്രാവിഡും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

WEBDUNIA| Last Modified ഞായര്‍, 13 ഏപ്രില്‍ 2008 (17:52 IST)
കാണ്‍പൂരിലെ പിച്ച് സ്പിന്നര്‍മാരെ തുണച്ചപ്പോള്‍ ഇന്ത്യന്‍ വിജയലക്‍ഷ്യം 62 റണ്‍സായി മാറുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 121 റണ്‍സാണെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :