ഇന്ത്യയ്‌ക്ക് 87 റണ്‍സ് ലീഡ്

WDFILE
ദക്ഷിണാഫ്രിയ്‌ക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് 87 റണ്‍സ് ലീഡ്. ഇന്ത്യ 627 റണ്‍സിന് ഓള്‍ ഔട്ടായി. ലക്ഷ്‌മണനാണ് അവസാനം പുറത്തായ ബാറ്റ്‌സ്‌മാന്‍.

39 റണ്‍സെടുത്ത ലക്ഷ്‌മണനെ ഹാരിസ് സ്വന്തം ബൌളില്‍ പിടികൂടി. ശ്രീശാന്ത്(4) പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കു വേണ്ടി സ്‌റ്റൈന്‍ നാലു വിക്കറ്റുകള്‍ നേടി. എന്‍‌ടിനി മൂന്നു വിക്കറ്റുകള്‍ നേടി. ദ്രാവിഡിനെ(111)എന്‍‌ടിനി കാലിസിന്‍റെ കൈകളില്‍ എത്തിച്ചു. ധോനി(16), കുംബ്ലെ(3), ഹര്‍ഭജന്‍ സിംഗ്(0), ആര്‍‌പി സിംഗ്(0) എന്നിവര്‍ ശുഷ്ക സംഭാവനകള്‍ നല്‍കി പവലിയനിലേക്ക് മടങ്ങി.

ഒന്നാം ടെസ്റ്റിന്‍റെ നാലാം ദിനത്തില്‍ ആദ്യ സെക്ഷനിന്‍റെ ആരംഭത്തില്‍ തന്നെ സെവാഗ്‌(319) പുറത്തായി.

ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന സ്വന്തം റെക്കോര്‍ഡ്‌ തന്നെ തിരുത്തിയാണ്‌ സെവാഗ്‌ മടങ്ങിയത്‌. പാകിസ്ഥാനെതിരെ മുള്‍ട്ടാനില്‍ വീരു നേടിയ 309 എന്ന നേട്ടമാണ്‌ പഴങ്കഥയായത്‌. റെക്കോര്‍ഡിന്‌ വേണ്ടി ശ്രമിക്കാതെ പതിവ്‌ ശൈലിയില്‍ ആഞ്ഞടിക്കാനാണ്‌ നാലാംദിവസവും വീരു ശ്രമിച്ചത്‌.

ചെന്നൈ| WEBDUNIA| Last Modified ശനി, 29 മാര്‍ച്ച് 2008 (15:03 IST)
ന്യൂബോളുമായി എത്തിയ എന്‍ടിനിയെ മിഡ്‌ വിക്കറ്റിലൂടെ ബൗണ്ടറി നേടിയ സേവാഗ്‌ പക്ഷെ അടുത്ത ബാളില്‍ ആദ്യ സ്ലിപ്പില്‍ നിന്ന നീല്‍ മക്കെന്‍സിക്ക്‌ ക്യാച്ച്‌ സമ്മാനിക്കുകയായിരുന്നു. 304 പന്തുകള്‍ നേരിട്ടാണ്‌ വീരു 319 റണ്‍സ്‌ നേടിയത്‌. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്‌മാന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ പൂജ്യത്തിന്‌ എന്‍ടിനി പുറത്താക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :