ഇന്ത്യക്ക് നല്ല തുടക്കം

PTIPTI
ഇന്ത്യക്ക് എതിരായ ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സന്‍ ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു. രാജ്കോട്ടിലെ പിച്ചില്‍ രാവിലെ കണ്ട നനവ് മുതലെടുക്കുക എന്ന ലക്‍ഷ്യത്തോടെയാണ് ഇംഗ്ലീഷ് നായകന്‍ ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തതെങ്കിലും ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.

ഓപ്പണര്‍മാരായ വിരേന്ദ്ര സെവാഗും ഗൌതം ഗംഭീറും ചേര്‍ന്ന ആദ്യ പത്ത് ഓവറിനുള്ളില്‍ തന്നെ ഇന്ത്യന്‍ സ്കോര്‍ അമ്പത് കടത്തി. സെവാഗ് തന്‍റെ പതിവ് ശൈലിയില്‍ ആക്രമണ ക്രിക്കറ്റ് പുറത്തെടുത്തപ്പോള്‍ ഗംഭീര്‍ മികച്ച പിന്തുണ നല്‍കി.

ഫാസ്റ്റ് ബൌളിങ്ങിനെ തുണയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പിച്ചില്‍ മൂന്നു പേസര്‍മാരെയാണ് ഇന്ത്യ അവസാന പതിനൊന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാഹിര്‍ ഖാന് പുറമെ മുനാഫ് പട്ടേലും ആര്‍ പി സിങ്ങും ഇന്ത്യന്‍ പേസ് ആക്രമണത്തില്‍ അണിചേരും.

ടീം ഇന്ത്യ: വിരേന്ദ്ര സെവാഗ്, ഗൌതം ഗംഭീര്‍, സുരേഷ് റെയ്ന, എം എസ് ധോനി(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യുവരാജ് സിങ്ങ്, രോഹിത് ശര്‍മ്മ, യൂസെഫ് പത്താന്‍, ഹര്‍ഭജന്‍ സിങ്ങ്, സാഹിര്‍ ഖാന്‍, ആര്‍ പി സിങ്ങ്, മുനാഫ് പട്ടേല്‍

രാജ്കോട്ട്| WEBDUNIA|
ഇംഗ്ലണ്ട്: ഇയാന്‍ ബെല്‍, മാറ്റ് പ്രയര്‍, ഒവൈസ് ഷാ, കെവിന്‍ പീറ്റേഴ്സന്‍(ക്യാപ്റ്റന്‍), ആന്‍ഡ്രൂ ഫ്ലിന്‍റോഫ്, പോള്‍ കോളിങ്ങ്‌വുഡ്, സമിത് പട്ടേല്‍, രവി ബൊപ്പാറ, സ്റ്റുവേര്‍ട്ട് ബ്രോഡ്, സ്റ്റീവ് ഹാര്‍മിസ്ന്‍, ജെയിംസ് ആന്‍ഡേഴ്സന്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :