ഇന്ത്യക്ക് നല്ല തുടക്കം

PTIPTI
ക്രിക്കറ്റ് ലോകത്തെ ഏറ്റവും വാശിയേറിയ പോരാട്ടം എന്ന ഖ്യാതി കൈവരിച്ച ബോര്‍‌ഡര്‍-ഗവാസ്ക്കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ടെസ്റ്റില്‍ ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് ആദ്യ ഓവറില്‍ തന്നെ തങ്ങളുടെ ഒന്നാം വിക്കറ്റ് നഷ്ടമായി.

കരുത്തനായ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യൂ ഹെയ്ഡനെ ആദ്യ ഓവറിന്‍റെ മുന്നാം പന്തില്‍ സാഹിര്‍ ഖാന്‍ മടക്കി അയക്കുകയായിരുന്നു. ഇന്ത്യക്ക് എതിരെ മികച്ച റിക്കോഡിന് ഉടമയായ ഹെയ്ഡന്‍ സാഹിറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ്ങ് ധോനി പിടിച്ചാണ് പുറത്തായത്. സ്കോര്‍ ബോഡില്‍ ഒരു റണ്‍ മാത്രം തെളിഞ്ഞപ്പോഴായിരുന്നു ഹെയ്ഡന്‍ ‘പൂജ്യ’നായി പുറത്തായത്.

ബാംഗ്ലൂരില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങ് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂരില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മുന്‍‌തൂക്കം ലഭിക്കും എന്ന ചരിത്രത്തിന്‍റെ പിന്‍ബലത്തില്‍ പോണ്ടിങ്ങ് എടുത്ത തീരുമാനത്തിന് എന്നാല്‍ സാഹിര്‍ ആദ്യ ഓവറില്‍ തന്നെ തിരിച്ചടി നല്‍കുകയായിരുന്നു.

അനില്‍ കുംബ്ലയുടെ നേതൃത്വത്തില്‍ ഗൌതം ഗംഭീര്‍, വിരേന്ദ്ര സെവാഗ്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, വി വി എസ് ലക്‌ഷ്മണ്‍, എം എസ് ധോനി, ഹര്‍ഭജന്‍ സിങ്ങ്, സാഹിര്‍ ഖാന്‍, ഇഷാന്ത് ശര്‍മ്മ എന്നിവരുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

ബാംഗ്ലൂര്‍| WEBDUNIA|
ഓസീസിനായി ഓള്‍ റൌണ്ടര്‍ കാമറൂണ്‍ വൈറ്റ് ഈ മത്സരത്തില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :