വീണ്ടും 'ലോര്‍ഡ്' ശര്‍ദുല്‍; നിര്‍ണായക വേളയില്‍ വിക്കറ്റ് വേട്ട, ദക്ഷിണാഫ്രിക്കയുടെ ലീഡ് 27 മാത്രം

രേണുക വേണു| Last Modified ചൊവ്വ, 4 ജനുവരി 2022 (20:08 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ രക്ഷകനായി 'ലോര്‍ഡ്' ശര്‍ദുല്‍ അവതരിച്ചു. നിര്‍ണായക വേളകളില്‍ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 229 ല്‍ അവസാനിപ്പിച്ചത് ശര്‍ദുല്‍ താക്കൂറിന്റെ കൃത്യതയാര്‍ന്ന ബൗളിങ് ആണ്. ഒന്നാം ഇന്നിങ്‌സില്‍ 27 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 202 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.

ഏഴ് വിക്കറ്റുകളാണ് ശര്‍ദുല്‍ വീഴ്ത്തിയത്. 17.5 ഓവറില്‍ 61 റണ്‍സ് വഴങ്ങിയാണ് ശര്‍ദുലിന്റെ ഏഴ് വിക്കറ്റ് നേട്ടം. ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍മാരായ കീഗന്‍ പീറ്റേഴ്‌സണ്‍ (62), തെംബ ബാവുമ (51) എന്നിവരെയടക്കം കൂടാരം കയറ്റിയത് താക്കൂറാണ്. മുഹമ്മദ് ഷമി രണ്ട് വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :