വാലറ്റ കരുത്തില്‍ ഇന്ത്യയ്‌ക്ക് 60 റണ്‍സ് ലീഡ്

WDFILE
വാലറ്റക്കാരായ എസ്.ശ്രീശാന്തും(29), ഇഷാന്ത് ശര്‍മ്മയും(14) ചുണയോടെ പോരാടിയപ്പോള്‍ ഇന്ത്യയ്‌ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ മൊത്തം 60 റണ്‍സിന്‍റെ ലീഡ്. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 99.4 ഓവറില്‍ നിന്ന് 325 റണ്‍സ് നേടി.

ശ്രീശാന്തിനെ ഹാരിസ് പ്രിന്‍സിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. ഇഷാന്ത് ശര്‍മ്മ(14) പുറത്താകാതെ നിന്നു. ഇന്ത്യയ്‌ക്കു വേണ്ടി സൌരവ് ഗാംഗുലി ആണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. സൌരവ് 87 റണ്‍സ് നേടി.

ദക്ഷിണാഫ്രിക്കയ്‌ക്കു വേണ്ടി സ്‌റ്റെന്‍,മോര്‍കെല്‍,ഹാരിസ് എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം നേടി. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 27 റണ്‍സ് നേടി.

മകെന്‍സിയാണ്(14) പുറത്തായ ബാറ്റ്‌സ്‌മാന്‍. മകെന്‍സിയെ ശ്രീശാന്ത് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. സ്‌മിത്ത്(10) അം‌ല(0) എന്നിവരാണ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്.

കാണ്‍‌പൂര്‍| WEBDUNIA| Last Modified ഞായര്‍, 13 ഏപ്രില്‍ 2008 (11:52 IST)
നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 265 റണ്‍സില്‍ അവസാനിച്ചു.ഹര്‍ഭജന്‍ സിംഗ്, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :