പൗരാണിക ഇന്ത്യന്‍ രേഖകള്‍ വച്ചുള്ള ഗവേഷണത്തില്‍ നിന്നും മനസ്സിലായത് വൈവശ്വത മന്വന്തരത്തിലെ പത്താമത്തെ ത്രേതായുഗത്തിലെ ശ്രാവണ മാസത്തില്‍ പൗര്‍ണമി കഴിഞ്ഞ് മൂന്നാം നാളിലാണ് സോമനാഥ ക്ഷേത്രത്തിലെ ആദ്യത്തെ കേ ജ്യാതിര്‍ലിംഗ പ്രാണ പ്രതിഷ് ഠ നടന്നത്.
വാരാണസിയിലെ ശ്രീമദ് ആദി ജഗദ് ഗുരു ശങ്കരാചാര്യ വേദിക് ശോധ് സംസ്ഥാന്‍റെ അദ്ധ്യക്ഷന്‍ സ്വാമി ഞാനാനന്ദ സരസ്വതി പറയുന്നത്, 79925105 വര്‍ഷം മുന്‍പാണ് ഈ ക്ഷേത്രം പണിതതെന്നാണ്.
സ്കന്ദപുരാണത്തിലെയും ക്ഷേത്രം നില്‍ക്കുന്ന പ്രഭാസ് ഖണ്ഡ് പ്രദേശത്തിന്‍റെയും തെളിവുകളും രേഖകളുമാണ് ഇതിനാധാരം.
വൈവശ്വത മന്വന്തരത്തില്‍ ആരംഭിച്ച ഈ ക്ഷേത്രം ഓരോ യുഗത്തിലും ഓരോ പേരിലാണ് അറിയപ്പെട്ടിരുന്നത്. സത്യ യുഗത്തില്‍ ഭൈരവേശ്വരന്‍ എന്നും,ത്രേതായുഗത്തില്‍ ശ്രവണികേശ്വരന്‍ എന്നും, ദ്വാപരയുഗത്തില്‍ ശൃംംഗലേശ്വരന്‍ എന്നുമാണ്സോമനാഥിലെ മഹേശ്വരന്‍ അറിയപ്പെട്ടിരുന്നത്.
ബാല്‍കാ തീര്‍ത്ഥില്‍ നിന്നും അമ്പേറ്റ ശ്രീകൃഷ്ണന്‍ സമുദ്ര തീരത്തെ ഈ ത്രിവേണി സംഗമത്തിലെത്തുകയും നീച് ധാം പ്രസ്ഥാന്‍ ലീല ഹിരണ്‍ നദിയുടെ തീരത്ത് നടത്തുകയും ചെയ്തു.
ഇവിടെ ഗീതാ മന്ദിരം പണിതുയര്‍ത്തിയിട്ടുണ്ട്. അതിന്‍റെ 18 മാര്‍ബിള്‍ തൂണുകളില്‍ ഭഗവദ് ഗീതയുടെ ചിത്രങ്ങളാണ് കൊത്തിവച്ചിട്ടുള്ളത്.
തൊട്ടടുത്തു തന്നെയുള്ള ക്ഷേത്രമാണ് ലക്ഷ്മി നാരായണ മന്ദിരം. ബലരാമന്‍ സ്വര്‍ഗ്ഗാരോഹണം നടത്തിയ പ്രദേശം വരുന്ന ഗുഹയും തൊട്ടടുത്ത് കാണാം - ബല്‍ റാം കീ ഗുഫ.
മറ്റൊരു രസകരമായ വസ്തുത കേരളം കടലില്‍ നിന്ന് വീണ്ടെടുത്ത മഹര്‍ഷി പരശുരാമന്‍ തപസ്സ് ചെയ്ത സ്ഥലം ഇവിടെയാണെന്നതാണ്. ക്ഷത്രിയരെ കൊന്ന പാപത്തില്‍ നിന്നും മോചനം കിട്ടുന്നതും ഈ തപസിലൂടെയാണ്.
പാണ്ഡവന്മാര്‍ ഇവിടെ സന്ദര്‍ശിക്കുകയും ജ-ല്‍ പ്രഭാസില്‍ പുണ്യസ്നാനം നടത്തുകയും അഞ്ച് ശിവക്ഷേത്രങ്ങള്‍ പണിയുകയും ചെയ്തു.