നാമജപം, പ്രസാദം ഊട്ട് എന്നിവ കാല്‍നൂറ്റാണ്ടിലേറെയായി ഇവിടെ തുടര്‍ന്നുപോരുന്നു. അഖിലഭാരത ഭാഗവത സത്രത്തിന്റെ ആവിര്‍ഭാവം,യജ്ഞസമ്പ്രദായത്തിലുള്ള ഭാഗവത സപ്താഹങ്ങള്‍, സല്‍സംഗത്തിന്റെ ഫലം അരുളുന്ന പ്രഭാഷണ പരമ്പരകള്‍ എന്നിവ ഗുരുവായൂരില്‍ എന്നപോലെ ഇവിടേയും സനാതന ഭാവങ്ങളോടെ ക്ഷേത്രാചാരങ്ങളുമായി ഇടകലര്‍ന്നു നില്ക്കുന്നു.
ഉദയാസ്തമയ നാമജപം ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. മറ്റൊരിടത്തും ഇത് ഇല്ലെന്നുതന്നെപറയാം. ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ ഒത്തുകൂടി അനുഷ്ഠിക്കുന്ന നാമജപ യജ്ഞങ്ങള്‍ ഭാഗവത സത്രത്തിന്റെ സന്ദേശങ്ങളെ സ്വാംശീകരിക്കുന്നു. ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പ്രസാദ ഊട്ട് നടക്കുന്നു. ഇതില്‍ പങ്കെടുക്കുന്ന ബാലികാ ബാലന്മാര് ഭഗവാന്റെ വൃന്ദാവന ഭോജനത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നു.
പുതുമന,പഴയിടം, കാക്കാര്‍പള്ളി, മഠം, തലയാറ്റമ്പിള്ളി, കാഞ്ഞിരക്കാട് കിഴക്കേടം, കാഞ്ഞിരക്കാട് പടിഞ്ഞാറേടം എന്നീ നമ്പൂതിരി കുടുംബങ്ങളാണ് ക്ഷേത്രത്തിന്റെ ഊരാണ്മക്കാര്. മണയത്താട് ഇല്ലത്തിനാണ് താന്ത്രിക അധികാരം. ശ്രീകൃഷ്ണാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ശ്രീകൃഷ്ണ പബ്ളിക് സ്കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതൃക്കോവില് ദേവസ്വം വകയാണ്.
വിശേഷ വഴിപാടുകള്‍ :
നാമജപവും പ്രസാദ ഊട്ടും ഉള്ള ദിവസങ്ങളില്‍ അന്നദാനം ഉദയാസ്തമന പൂജ പാല്‍പ്പായസ നിവേദ്യം നിറമാലയും ചുറ്റുവിളക്കും മുഴുക്കാപ്പ് എണ്ണയാടല്‍ ശംഖാഭിഷേകം പുരുഷ സൂക്താര്‍ച്ചന അന്തിനമസ്കാരമായി നടത്തേണ്ട ഭഗവതീ സേവ
ഭഗവാന്റെ പീഠത്തില്‍ വച്ച് 12 ദിവസത്തെ പൂജകഴിഞ്ഞ വിതരണം ചെയ്യുന്ന ഭാഗ്യരത്നങ്ങള്‍ പതിച്ച ലോക്കറ്റ് ഭക്തജനങ്ങള്‍ക്ക് ഐശ്വര്യം, സമ്പത്ത്, ഗാര്‍ഹ്യ അനുഭവ ഗുണങ്ങള്‍ സര്‍വ്വോപരി ജീവിതാനന്ദം എന്നിവ പ്രദാനം ചെയ്യുന്നു.
04822-252506/251259/251133 എന്നീ ഫോണ്‍ നമ്പരുകളിലോ [email protected] എന്ന ഈ വിലാസത്തിലോ ദേവസ്വം ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.