രണ്ടു മഹോത്സവങ്ങളാണ് വൈക്കത്ത് വിശേഷം . വൃശ്ചികത്തിലെ അഷ്ടമിയും കുംഭത്തിലെ മാശി അഷ്ടിയും. കൂടാതെ ശിവരാത്രിയും ചിറപ്പും. വൃശ്ചികത്തില്‍ കൊടിയേറി 12-ാം ദിവസം വരുന്ന അഷ്ടമി, വ്യാഘ്രപാദ മഹര്‍ഷിക്ക് ദര്‍ശനം നല്‍കിയ ദിവസമാണെന്നും അന്ന് ശിവന്‍ എല്ലാ ലീലാവിലാസങ്ങളോടെയും പ്രത്യക്ഷപ്പെടുമെന്നുമാണ് വിശ്വാസം.
അഷ്ടമിവിളക്ക് കഴിഞ്ഞു ഉദയനാപുരത്തപ്പനും സഹോദരിമാരായ മൂത്തേടത്തു കാവിലമ്മയും കൂട്ടുമ്മേ ഭഗവതിയും പിരിഞ്ഞുപോകുന്നു ചടങ്ങ് ദുഃഖസാന്ദ്രമാണ്. അഞ്ചിടുത്തുവച്ച് (പൂര്‍വം, ദക്ഷിണം, പശ്ഛിമം, ഉത്തരം. പിന്നെ ഒന്നുകൂടി തിരിഞ്ഞുനോക്കും.) യാത്ര ചോദിക്കും. വികാര നിര്‍ഭരമായ ആ രംഗം ഭക്തമനസ്സുകളെ ദുഃഖത്തിലാഴ്ത്തും.
അകത്തെഴുുള്ളിപ്പിനു ശേഷം അന്നത്തെ ചടങ്ങുകള്‍ അവസാനിക്കും. പിറ്റേന്ന്, ശോകമൂകവും അനാര്‍ഭാടവുമായ ആറാട്ടോടെ അഷ്ടമി ഉത്സവം സമാപിക്കും.. നാദസ്വരമേളവും വിഷാദം വിളിച്ചോതും. പതിനൊന്നാം ഉത്സവദിവസം നാലമ്പലത്തിനകത്ത് ഉത്സവബലി നടക്കുമ്പോള്‍ വലിയമ്പലത്തില്‍ മത്തവിലാസം പ്രബന്ധം ചാക്യാര്‍ അഭിനയിക്കണമെന്നും ചിട്ടയുണ്ടായിരുന്നു.
പഴയകാലത്ത് എല്ലാ ദിവസവും സദ്യയുണ്ടായിരുന്ന ക്ഷേത്രമാണ്. അഷ്ടമിസദ്യയ്ക്ക് 365 പറ അരി. കറിവെട്ട് പതിനാറന്മാര്‍ (പതിനാറ് നായര്‍ കുടുംബങ്ങള്‍) എന്നാണ് ചൊല്ല്.
ഏറ്റുമാനൂരപ്പന്‍ ഏഴരപൊനയുടെ പുറത്താണ് ഉത്സവകാലത്ത് എഴുന്നള്ളുന്നതെങ്കില്‍ വൈക്കത്തപ്പന്‍ നൂറുകിലോ വെള്ളി തൂക്കമുള്ള തന്‍റെ വാഹനമായ കാളയുടെ (ഋഷഭത്തിന്‍റെ) പുറത്താണ് എഴുന്നള്ളുന്നത്. ഋഷഭ വാഹന എഴുന്നള്ളത്ത് കേരളത്തിലെ മറ്റൊരു ശിവക്ഷേത്രത്തിലും ഇല്ല. അതുതയൊണ് വൈക്കത്തെ ഇത്ര പ്രശസ്തമാക്കുതും.