വൈക്കം മഹാദേവക്ഷേത്രം -കോട്ടയം ജില്ലയിലെ വൈക്കത്ത് സ്ഥിതിചെയ്യുന്ന മഹാക്ഷേത്രങ്ങളിലൊന്ന്.ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തേപ്പറ്റിയും ക്ഷേത്രൈതീഹ്യത്തേപ്പറ്റിയും....
പ്രധാന മൂര്‍ത്തി ശിവന്. സാധാരണ ശ്രീകോവിലിന്റെ മൂന്നിരിട്ടി വലിപ്പമുണ്ട് ഇവിടുത്തെ വലിയ വട്ട ശ്രീകോവിലിന് .
ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. ഓരോ ചുറ്റിനും ആറു കരിങ്കല്‍പ്പടികള്‍ വീതവും. രണ്ടടി ഉയരമുള്ള പീഠത്തില്‍ അഞ്ചടിയോളം ഉയരമുള്ള മഹാലിംഗമാണ്.
ഇവിടെ ശിവന് രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകിട്ട് പാര്‍വ്വതീസമേതനായ സാംബശിവന് എന്നിങ്ങനെയാണ് ഭാവങ്ങള്‍
കിഴക്കോട്ടു ദര്‍ശനം. അഞ്ചു പൂജയും ശീവേലിയുമുണ്ട്. ആദ്യം പുറപ്പെടാശാന്തിയായിരുന്നു. രണ്ടു തന്ത്രിമാര്‍, മേയ്ക്കാടും ഭദ്രാകാളി മറ്റപ്പള്ളിയും. ഉപദേവത: കന്നിമൂല ഗണപതി, സ്തംഭഗണപതി, ഭഗവതി, ഉടല് കൂട്ടുമ്മേല്‍, വ്യാഘ്രപാദമഹര്‍ഷി.
എട്ട് ഏക്കറിലാണ് ക്ഷേത്രം നില്‍ക്കുന്നത് . കിഴക്കെ ഗോപുരം കടന്നാല്‍ ആനക്കൊട്ടില്‍.64 അടി ഉയരമുള്ള സ്വര്ന്നക്കൊടിമരം.