ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജാ ക്ഷേത്രമായ മണ്ണാറശാല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന മൂര്‍ത്തി ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ്. നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്.
മഞ്ഞളിന്റെ ഹൃദ്യഗന്ധവും പുള്ളുവന്‍ പാട്ടിന്റെ ഈണവും നിറഞ്ഞുനില്‍ക്കുന്നതാണ് മണ്ണാറശാല ക്ഷേത്ര പരിസരം.ഹരിപ്പാട് ബസ് സ്റ്റേഷനില്‍ നിന്നും റയില്‍വേ സ്റ്റേഷനില്‍ നിന്നും ഏതാണ്ട് മൂന്നര കിലോമീറ്റര്‍ അകലെയാണ് നാഗരാജാ ക്ഷേത്രം.
തുലാത്തിലെ ആയില്യമാണ് ഇവിടത്തെ പ്രധാന ആഘോഷം. മണ്ണാറശ്ശാല ആയില്യം എന്ന പേരില്‍ ഇത് പ്രസിദ്ധമാണ്.അന്നു ഉച്ചയ്ക്ക് നാഗരാജാവിഗ്രഹവുമായി വലിയമ്മ നടത്തുന്ന പ്രദക്ഷിണമാണ് പ്രധാന ചടങ്ങ്.
ഇക്കുറി ഇരുപത്തിരണ്ടാം തീയതി രാത്രി യേശുദാസിന്റെ സംഗീത സദസ്സും രാത്രി പത്ത് മണിക്ക് കഥകളിയുമാണ് നടക്കുക. ആയില്യത്തിന് രാത്രി 8.30 മുതല്‍ രാജശ്രീ വാര്യരുടെ ഭരതനാട്യം ഉണ്ടായിരിക്കും.
ഏതാണ്ട് മുപ്പത് ഏക്കറിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഭൂരിഭാഗവും കാവാണ്. മണ്ണാറശാല ഇല്ലം വകയാണ് ക്ഷേത്രം. കിഴക്കോട്ടാണ് ദര്‍ശനം. പീഠത്തിലുള്ള വിഗ്രഹത്തിന് അഞ്ചടി ഉയരം. പൂജ ഒരുനേരമെയുള്ളു. ശാസ്താവ്, ഭദ്രകാളി, ശിവന്, ഗണപതി, ദുര്‍ഗ്ഗ എന്നിവര്‍ ഉപദേവതമാര്‍.