വിദ്യാര്‍ഥികളുടെ പുറത്ത് ചവിട്ടി ബിജെപി സ്ഥാനാര്‍ഥി നടന്നു

രാജ്‌കോട്ട്| WEBDUNIA|
PRO
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പുറത്തുചവിട്ടി നടന്ന ബിജെപി സ്ഥാനാര്‍ഥി പുലിവാല് പിടിച്ചു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ വിദ്യാര്‍ഥികളുടെ പുറത്ത് കയറിനിന്ന് സ്ഥാനാര്‍ഥി കരുത്ത് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി പ്രചരിക്കുകയാണ്.

ആര്യസമാജം സംഘടിപ്പിച്ച യോഗ ക്യാംപില്‍ പങ്കെടുത്ത കുന്ദ്രിയ കുട്ടികളുടെ ശേഷി പരിശോധിക്കാനാണ് പുറത്തുചവിട്ടി നടന്നത്. കുട്ടികളെ നിരയായി കുനിച്ചുനിര്‍ത്തി ചുമലില്‍ ചവിട്ടി നടക്കുകയായിരുന്നു.

യോഗയിലൂടെ കുട്ടികള്‍ നേടിയ കരുത്ത് പരിശോധിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ച പ്രകാരമാണ് താന്‍ നടന്നതെന്നും വിദ്യാര്‍ഥികളും തന്നെ പ്രേരിപ്പിച്ചതായി കുന്ദ്രിയ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :