മുഖ്യമന്ത്രിക്ക് സമരം ചെയ്യാനാവില്ലെന്ന് ഭരണഘടന പറഞ്ഞിട്ടില്ല:കെജ്രിവാള്‍
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ശനി, 25 ജനുവരി 2014 (16:35 IST)
PTI
SASI
തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. മുഖ്യമന്ത്രിക്ക് സമരം ചെയ്യാന്‍ പാടില്ലെന്ന് ഭരണഘടനയില്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് കെജ്‌രിവാളിന്റെ ഈ പ്രസ്താവന ഉണ്ടായത്.
സമരം ചെയ്യുക എന്നുള്ളത് എന്റെ അവകാശമാണ്. ഭരണഘടനാ ലംഘനമല്ല അത്. സമരത്തെ നേരിടാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതാണ് ഭരണഘടനാലംഘനം എന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. കെജ്‌രിവാളിന്റെ സമരത്തിനെതിരെ കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ക്കെതിരെയും കെജ്‌രിവാള്‍ വിമര്‍ശനം ഉന്നയിച്ചു. ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് പണം ലഭിക്കുന്നുണ്ടെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.
ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ ഫെബ്രുവരിയില്‍ രാംലീലയില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. ഡല്‍ഹിയെ അഴിമതിരഹിത സംസ്ഥാനമായി മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഉഗാണ്ടന്‍ വനിതകളെ വംശീയമായി അധിക്ഷേപിച്ചു എന്ന് ആരോപണം നേരിടുന്ന നിയമമന്ത്രി സോംനാഥ് ഭാരതിയെ കെജ്‌രിവാള്‍ ന്യായീകരിച്ചു. വനിത കമ്മീഷന്‍ രാഷ്ട്രീയപ്രേരിതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.