സ്വാമിവിവേകാന്ദനെ സ്മരിയ്ക്കുമ്പോള്‍

ജനനം: 1863 ജനുവരി 12; മരണം 1902 ജൂലായ് 4

WEBDUNIA|
ചിക്കാഗോയിലേത് ആത്മീയ തേജസിന്‍റെ ഉദയ

1893 സെപ്റ്റംബര്‍ 11, ലോകം മറക്കാത്ത മുഹൂര്‍ത്തം.

ചിക്കാഗോയില്‍ നടന്ന സര്‍വ്വമത സമ്മേളനവേദിയില്‍ നിന്ന് ഹിന്ദുമതത്തെയും സംസ്കാരത്തെയും ഭാരതീയ പാരമ്പര്യത്തെയും അവതരിപ്പിച്ചുകൊണ്ട് സ്വാമിജി നടത്തിയ പ്രഭാഷണം ഇതിഹാസമായി മാറി. സ്വാമിജി പറഞ്ഞവാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് ലോകം എതിരേറ്റത്. ഒരു ആത്മീയ തേജസിന്‍റെ ഉദയം ലോകം ദര്‍ശിച്ചു.

അതുവരെ ലോകം അറിയാത്ത ഭാരതത്തെ അദ്ദേഹം ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുത്തു. ചിക്കാഗോ പ്രസംഗത്തിനു ശേഷം സ്വാമി വിവേകാനന്ദന്‍ വിശ്വവിശ്രുതനായി.

അമേരിക്കയിലേയും ബ്രിട്ടനിലേയും ഫ്രാന്‍സിലേയും എല്ലാ പ്രധാന പത്രങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് എഴുതി. യൂറോപ്പ്യന്‍ പണ്ഡിതന്മാരും തത്വചിന്തകരും അദ്ദേഹവുമായി സംഭാഷണത്തിനെത്തി. യൂറോപ്പിന്‍റെ പല ഭാഗത്തും അദ്ദേഹത്തിന് ധാരാളം ശിഷ്യന്മാര്‍ ഉണ്ടായി.

പാശ്ഛാത്യ രാജ്യങ്ങളില്‍, ഇന്ത്യന്‍ സന്യാസിയുടെ യഥാര്‍ത്ഥബോധത്തോടെയും, നിര്‍മ്മതയോടെയും സഞ്ചരിച്ച വിവേകാനന്ദന്‍ പാശ്ഛാത്യ സമ്പ്രദായങ്ങളെ പാടെ നിരാകരിച്ചില്ല.

സമത്വഭാവനയിലും സ്വാതന്ത്ര്യത്തിലും കര്‍മ്മത്തിലും ചൈതന്യത്തിലും പാശ്ഛാത്യരില്‍ വെച്ച് പാശ്ഛാത്യരാവുക. അതേ സമയം മതപരമായ സംസ്കാരത്തിലും പ്രവണതകളിലും നിങ്ങള്‍ അങ്ങേയറ്റം ഭാരതീയനായിരിക്കുക. എന്ന് വിവേകാനന്ദന്‍ പറഞ്ഞു.

കര്‍മ്മയോഗം,ഭക്തിയോഗം, ജ്ഞാനയോഗം, രാജയോഗം എന്നിവകളക്കെുറിച്ച് ഉളള സമഗ്ര ഗ്രന്ഥങ്ങള്‍ , വിവേകാനന്ദ സാഹിത്യ സര്‍വസ്വം, അനേകം പ്രഭാഷണങ്ങള്‍ തുടങ്ങി അനേകം കൃതികള്‍ സ്വാമി വിവേകാനന്ദന്‍െറതായിട്ടുണ്ട്.

വിദേശപര്യടനങ്ങള്‍ക്ക് ശേഷം 1898ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ സ്വാമിജി രാമകൃഷ്ണമിഷന് രൂപം കൊടുത്തു. സന്യാസാശ്രമമായി തുടങ്ങിയ രാമകൃഷ്ണ മിഷന്‍ പിന്നീട് ജനസവേനത്തിന്‍റെയും ആതുര ശുശ്രൂഷയുടെയും മാതൃകാസ്ഥാപനമായി മാറി.

1902 ജൂലൈ നാലാം തീയതി 39-ാംമത്തെ വയസ്സില്‍ സ്വാമി വിവേകാനന്ദന്‍ സമാധിയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :