വിദേശപര്യടനങ്ങള്‍ക്ക് ശേഷം 1898ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ സ്വാമിജി രാമകൃഷ്ണമിഷന് രൂപം കൊടുത്തു.
പുസ്തകങ്ങള്‍ക്കോ സിദ്ധാന്തങ്ങള്‍ക്കോ വിശദീകരിക്കാവുന്നതോ പഠിക്കാവുന്നതോ അല്ല മതം. അത് അനുഭവത്തില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടതാണ്. പുതിയ യുഗത്തില്‍ എത്രപേര്‍ സ്വാമിജിയുടെ ഈ വാക്കുകള്‍ ഓര്‍ക്കും.
""അനാഥാലയങ്ങളിലോ മറ്റോ കൊടുക്കുന്ന ഒരു റൊട്ടിക്കഷണത്തിലോ, ഒരു തുള്ളി കണ്ണുനീരിലോ ദൈവത്തെ കാണാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.'' ദൈവങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഒരിക്കല്‍ വിവേകാനന്ദന്‍ പറഞ്ഞു.
1902ല്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഭാരതത്തിന്‍റെ ആത്മീയ നഭസിലേയ്ക്ക് എറിഞ്ഞ് നല്‍കിയ ചിന്തകള്‍ നിരവധി. ലോകത്തിന് മറക്കാനാവാത്ത വ്യക്തിത്വമാണ് വിവേകാനന്ദന്‍റേതെന്ന് നെഹ്രു പറഞ്ഞത് ഏറെ അര്‍ത്ഥവത്താണെന്ന് ഇന്നത്തെ പരിസ്ഥിതികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
സ്വാമി വിവേകാനന്ദന്‍റെ പ്രസംഗങ്ങളും ചിന്തകളും യാത്രാനുഭവങ്ങളും എല്ലാം ഉള്‍പ്പെടുത്തി വിവേകാനന്ദ സാഹിത്യ സംഗ്രഹം എന്ന പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
PRO
PRO
ആത്മതേജസിന്‍റെ നെറുകയില്‍ യുവത്വത്തിന്‍റെ സൂര്യതേജസില്‍ നില്‍ക്കുമ്പോഴാണ് സ്വാമിവിവേകാനന്ദന്‍ എന്ന വേദാന്തി ഇഹലോകവാസം വെടിയുന്നത്. ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ആത്മജ്വാലകള്‍ നമുക്ക് ചുറ്റുമുണ്ട്.
ഞാന്‍ കിടക്കുന്ന ഈ കുളമാണ് ഏറ്റവും വലുത് എന്ന പൊട്ടക്കുളത്തിലെ തവളയുടെ വിചാരം വച്ചുപുലര്‍ത്തുന്ന മനുഷ്യര്‍ വിവേകാനന്ദന്‍റെ ആത്മീയ വചനങ്ങള്‍ക്ക് ഒരു നിമിഷം കാതോര്‍ത്തിരുന്നെങ്കില്‍.