പിന്നീട് പടിഞ്ഞാറന്‍ രാജ-്യങ്ങളിലേക്ക് ചേക്കേരിയ സ്വാമികള്‍ 1920 ല്‍ പ്രശസ്തമായ ആത്മ സാക്ഷാത്കാര കൂട്ടായ്മ സ്ഥാപിച്ചു. ലോസ് ഏഞ്ചലസ് ആസ്ഥാനമായുള്ള ഈ പ്രസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ശിഷ്ടകാലം.
സന്യാസം സ്വീകരിച്ച് 20 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗുരു യുക്തേശ്വരന്‍ യോഗാനന്ദന് പരമഹംസന്‍ എന്ന നാമം നല്‍കി.
1946 ല്‍ പ്രസിദ്ധീകരിച്ച ഒരു യോഗിയുടെ ആത്മകഥ വന്‍ ജ-നപ്രീതി നേടി. പിന്നീട് പതിനെട്ടോളം ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയും ചെയ്തു. വേദിക് ഫിലോസഫി പാശ്ചാത്യര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിക്ഷ് ഈ പുസ്തകം പ്രധാന പങ്കുവഹിച്ചു.
ഈ പുസ്തകത്തില്‍ യോഗാനന്ദസ്വാമികളും ഗുരുവും ബൈബിള്‍ സൂക്തങ്ങളും സന്ദര്‍ഭങ്ങളും വിവരിക്കാന്‍ ശ്രമിക്കുന്നു. തെരേസാ ന്യൂമാന്‍, ആനന്ദമയി മാ, ടാഗോര്‍, ഗാന്ധിജ-ി, സി.വി.രാമന്‍ തുടങ്ങിയവരോടുള്ള അനുഭവങ്ങളും പങ്കുവയ്ക്കുന്നു.
1952 മാര്‍ച്ച് 7ന് അദ്ദേഹം മഹാസമാധിയായി. സമാധിയായതിനുശേശം 20 ദിവസം കേടുപാടുകള്‍ കൂടാതെ ഈ യോഗിവര്യന്‍റെ ഭൗതിക ശരീരം നിലനിന്നു. ഇത് അദ്ദേഹത്തിന്‍റെ ആത്മീയ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നു.