ശ്രീസത്യസായിബാബയുടെ പിറന്നാള്‍

1926 നവംബര്‍ 23 ന് പുട്ടപര്‍ത്തിയിലാണ് സത്യസായി ബാബ ജനിച്ചത്

WEBDUNIA|
കൃഷ്ണാനദീജലം ചെന്നൈ നിവാസികള്‍ക്കായി എത്തിച്ചുകൊടുക്കുന്ന സത്യസായി ഗംഗ, റായലസീമ മേഖലയിലെ അനന്തപ്പൂര്‍, മേഡക്, മെഹബൂബ് നഗര്‍ ജില്ലകളിലെ സത്യസായി കുടിവെള്ള പദ്ധതി എന്നിവ ഇവയ്ക്ക് ഉദാഹരണങ്ങളാണ്.

കിഴക്ക് , പടിഞ്ഞാറ് ഗോദാവരി ജില്ലകളിലേക്കുള്ള കുടിവെള്ള പദ്ധതി അടുത്തുതന്നെ പൂര്‍ത്തിയാക്കുന്നതാണ്.

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സത്യസായി ബാബ ചെയ്തിട്ടുള്ള മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമ മാതൃകയാണ് ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ ലേണിങ്ങ് എന്ന കല്‍പിത സര്‍വകലാശാല. ബാബയാണ് ഈ സര്‍വകലാശാലയുടെ ചാന്‍സലര്‍. മൂല്യാധിഷ്ഠിതമായ ഇവിടത്തെ വിദ്യാഭ്യാസ രീതി മറ്റു പല രാഷ്ട്രങ്ങളും മാതൃകയാക്കിയിട്ടുണ്ട്.

പ്രുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയത്തില്‍ നടപ്പാക്കിയിരിക്കുന്ന ആതുരസേവനം ലോകരാജ്യങ്ങള്‍ക്ക് മാതൃകയാക്കാവുന്ന രീതിയിലുള്ളതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ലോക നിലവാരത്തിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിവരെയുണ്ട്.

പ്രശാന്തി നിലയത്തില്‍. ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന അതിസങ്കീര്‍ണമായ കാര്‍ഡിയോളജി, യൂറോളജി, ന്യൂറോളജി വിഭാഗങ്ങളില്‍പ്പെടുന്ന ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്തുകൊടുക്കുന്നു.

170 ഓളം രാജ്യങ്ങളിലായി പരന്നു കിടക്കുന്ന സത്യസായി സംഘങ്ങള്‍ വിവിധ മേഖലകളില്‍ ചെയ്തുവരുന്ന സേവനം അത്രത്തോളം മഹത്തരമാണ്. സത്യസായിബാബയുടെ ഉപദേശ പ്രകാരം ഇത്തരം മേഖലകളില്‍ കടന്നുവരുന്ന ഏവരും ലോകോപകാര പ്രവര്‍ത്തികളില്‍ സദാ മുഴുകുന്ന പ്രവര്‍ത്തനമാണ് കണ്ടുവരുന്നത്.

ലോകത്തിലെ 170 -ലേറെ രാഷ്ട്രങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സത്യസായി സേവാസംഘടനകള്‍ ഇതേ മാതൃകയില്‍ സേവനരംഗത്ത് നിശ്ശബ്ദമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ സേവനപ്രവൃത്തിക്ക് സാധാരണ മനുഷ്യരെ സജ്ജരാക്കിയെടുക്കുന്ന പരിവര്‍ത്തന പ്രക്രിയയാണ് സത്യസായിബാബയുടെ അത്ഭുത കര്‍മങ്ങളില്‍വെച്ചുള്ള അത്ഭുത കര്‍മം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :