ജ-നുവരി 5-പ്രേമാവതാര ദിനം

റ്റീ ശശി മോഹന്‍

yukteswar param,ahamsa yogi
WDWD
പ്രേമാവതാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീ പരമഹംസ യോഗാനന്ദസ്വാമിയുടെ ജ-ന്മദിനമാണ് ജ-നുവ്രരി 5.

1893 ജ-നുവരി അഞ്ചിന് ഉത്തരേന്ത്യയിലെ ഗോരഖ്പൂരിലാണ് സ്വമി ജ-നിച്ചത്. ഇദ്ദേഹം സ്ഥാപിച്ച ആത്മസാക്ഷാത്കാര കൂട്ടായ്മയുടെ കീഴില്‍ ലോകം മുഴുവനും ക്ഷേത്രങ്ങളും ധ്യാനകേന്ദ്രങ്ങളുമുണ്ട്.

ചെറുപ്പത്തിലേ ആത്മീയ വിഷയങ്ങളില്‍ തത്പരനായിരുന്നു സ്വാമികള്‍. പതിനേഴാം വയസില്‍ യോഗാനന്ദന്‍ ശ്രീ യുക്തേശ്വര്‍ ഗിരിസ്വാമിയെ കണ്ടുമുട്ടിയതോടെ അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ച് ആദ്ധ്യാത്മിക ലോകത്തേക്ക് മാറി.

കല്‍ക്കത്തയിലെ പ്രശസ്തമായ സ്കോട്ടിഷ് ചര്‍ച്ച കോളേജ-ില്‍ നിന്നും ബിരുദം നേടിയശേഷം 1915 ല്‍ മുകുന്ദലാല്‍ ഘോഷ് എന്ന പൂര്‍വനാമം ഉപേക്ഷിച്ച് പൂര്‍ണ്ണമായും സന്യാസ ജ-ീവിതം സ്വീകരിച്ചു.

സന്യാസം സ്വീകരിച്ചതിനു ശേഷം റാഞ്ചിയില്‍ ആണ്‍കുട്ടികള്‍ക്കായി ഒരു സ്കൂള്‍ സ്ഥാപിച്ചു. ആധുനിക വിദ്യാഭ്യാസവും യോഗയും സംയോജ-ിപ്പിച്ച് ആത്മീയതയ്ക്ക് പ്രാധാന്യമുള്ള പഠനരീതി അവിടെ നടപ്പാക്കി.




WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :