ഷോള്‍ഡര്‍ - 14 ഇഞ്ച് ചെസ്റ്റ് - 32 ഇഞ്ച് (32+8) വെയ്സ്റ്റ് - 30 ഇഞ്ച് (30 +8) ഇറക്കം - 47 ഇഞ്ച് കൈ നീളം - 8 ഇഞ്ച് കൈ വണ്ണം - 8 ഇഞ്ച് കഴുത്തിന്‍റെ ഇറക്കം - നാലര ഇഞ്ച് കൈക്കുഴി - 8 ഇഞ്ച്
തയ്ക്കുന്ന വിധം
തുണി മടക്കിയിട് 15 ഇഞ്ച് വീതിയിലും 48 ഇഞ്ച് നീളത്തിലും രണ്ടു പീസെടുക്കുക. കഴുത്തിന്‍റെ അകലം നാലിഞ്ചും കഴുത്തിന്‍റെ ഇറക്കം നാലര ഇഞ്ചും തോള്‍ മൂന്ന് ഇഞ്ചും കൈക്കുഴി എട്ടിഞ്ചും മാര്‍ക്ക് ചെയ്ത് വെട്ടുക. 11 ഇഞ്ചില്‍ നിന്നും 18 ഇഞ്ച് വരെ രണ്ടു റ്റക്ക് അര ഇഞ്ച് വീതിയില്‍ മുന്‍വശത്തും പുറകു വശത്തും ഇടുക.
ജാക്കറ്റ് : 12 ഇഞ്ച് നീളത്തിലും 10 ഇഞ്ച് വീതിയിലും രണ്ടു പീസ് എടുക്കുക. മൂന്നര ഇഞ്ച് കഴുത്തിന്‍റെ അകലവും മൂന്നര ഇഞ്ച് തോളും എട്ടിഞ്ച് കൈക്കുഴിയും മാര്‍ക്ക് ചെയ്ത് മുന്‍വശം റൗണ്ട് ഷേപ്പ് ചെയ്തു വെട്ടുക. എട്ടിഞ്ച് നീളത്തിലും ഒന്‍പതിഞ്ച് വീതിയിലും തുണി മടക്കി മൂന്നിഞ്ച് കൈക്കുഴി അകലം എടുത്തിട്ട് ആറിഞ്ച് കൈവണ്ണം മാര്‍ക്ക് ചെയ്ത് സ്ളീവ് വെട്ടുക. സ്ളീവിന്‍റെ താഴെ ലേസ് പിടിപ്പിക്കുക.
കോട്ടും പാന്‍റ്സും ആണ്‍കുട്ടികള്‍ക്ക്
കോട്ട്-അളവുകള്‍
നീളം 13 ഇഞ്ച്, വണ്ണം 24 ഇഞ്ച്
തയ്ക്കുന്ന വിധം
മടക്കിയിട്ട് തുണി 14 ഇഞ്ച് നീളത്തിലും ആറിഞ്ച് വണ്ണത്തിലും എടുക്കുക. മുന്‍വശത്തെ പീസില്‍ ഏഴിഞ്ച് കഴുത്തിന്‍റെ താഴ്ചയും രണ്ടിഞ്ചു കഴുത്തും അടയാളപ്പെടുത്തുക. രണ്ടിഞ്ചു തോളും തോളില്‍ നിന്നു താഴോട്ട് 6.5 ഇഞ്ച് കൈക്കുഴിയും അടയാളപ്പെടുത്തുക. ഫ്രണ്ട് പീസ് ഒരിഞ്ച് ബാക്ക് പീസിനെക്കാളും കൂട്ടിയിടണം. ഓവര്‍ലോപ്പ് ചെയ്യാന്‍ 1.5 ഇഞ്ച് വണ്ണം കൂടിയിടണം. മുന്‍വശവും പിന്‍വശവും ലൈനിങ് അടിച്ചു മിച്ചെടുക്കണം. ഫ്രണ്ട് പീസില്‍ രണ്ടു വശത്തു കോട്ട് ഓവര്‍ലോപ്പി ചെയ്ത് ബട്ടണ്‍ പിടിപ്പിക്കണം.
മടക്കിയിട്ട തുണി 21 ഇഞ്ച് നീളത്തിലും 7 ഇഞ്ച് വണ്ണത്തിലും ഫ്രണ്ട് പീസ്. അതിനെക്കാള്‍ രണ്ടിഞ്ചു നീളത്തിലും 11/2 ഇഞ്ച് വീതിയിലും കൂടുതലായി ബാക്ക് പീസ് എടുക്കുക. ഫ്രണ്ട് പീസില്‍ രണ്ടു ഫ്ളീറ്റ് അടിക്കുക. ഫ്രണ്ടില്‍ ബട്ടണ്‍ ഫ്ളൈ കൊടുത്തശേഷം ബാക്കും ഫ്രണ്ടും ഓരോ പീസ് ഇന്‍സൈഡ് ബോട്ടം ലൂസ് 12 ഇഞ്ചിട്ടു യോജിപ്പിയ്ക്കുക. രണ്ടു പീസിന്‍റെയും സീറ്റ് യോജിപ്പിച്ചതിനു ശേഷം ബാക്കില്‍ ഇലാസ്റ്റിക്കിട്ട് ചുരുക്കിടുക.
ഫ്രോക്ക്-അളവുകള്‍
ഇറക്കം - 36 ഇഞ്ച് നെഞ്ചുവണ്ണം - 28 ഇഞ്ച് ഷോള്‍ഡര്‍ - 12.5 ഇഞ്ച് കൈനീളം - 6 ഇഞ്ച് കൈവണ്ണം - 8 ഇഞ്ച് യോക്ക് ഇറക്കം - 16 ഇഞ്ച്
തയ്ക്കുന്ന വിധം
10 ഇഞ്ച് വീതിയിലും 16 ഇഞ്ച് വീതിയിലും തുണി രണ്ടായി മടക്കി ഷോള്‍ഡര്‍ അടയാളപ്പെടുത്തി കൈക്കുഴി ഏഴിഞ്ച് കുഴിച്ചു വെട്ടുക. മുന്‍ കഴുത്ത് വട്ടത്തിലും പിന്‍ കഴുത് വി ഷേപ്പിലും വെട്ടുക. മുന്നിലും പിറകിലും വി ഷേപ്പ് വരത്തക്കവിധത്തില്‍ നാലിഞ്ച് വീതിയില്‍ കോളര്‍ വെട്ടുക. തുണി ക്രോസായെടുത്തു രണ്ടായി മടക്കി കൈ വെട്ടിയെടുക്കുക.
22 ഇഞ്ച് നീളവും 40 ഇഞ്ച് വീതിയുമുള്ള രണ്ട് പീസ് യോജിപ്പിച്ചു സ്കര്‍ട്ട് തയാറാക്കി യോക്കുമായി ചേര്‍ക്കുക. രണ്ടു വശത്തും കെട്ടുകള്‍ വയ്ക്കുക.