ശബരിമല ദേവപ്രശ്നത്തെക്കുറിച്ച്-4

WEBDUNIA|
ആ വിവരം ഭട്ടതിരിയെക്കൊണ്ട് തന്നെ എഴുതിച്ച് മലയാളഭൂമിയെ അറിയിപ്പിച്ചതാണ് അയ്യപ്പസ്വാമിയുടെ മായാവിലാസം. സ്വാമിയേ ശരണമയ്യപ്പ!

(4)ഭട്ടതിരിപ്പാടിന് കി ട്ടിയ ബന്ധനയോഗം - ജ്യോത്സ്യന്‍റെ കൂടെപ്പോയ ഇടപാടുകാര്‍ രാത്രിയില്‍ താമസസ്ഥലത്ത് കാട്ടുന്ന വിഢ്ഢിത്തം നിമിത്തമാകുമോ? കള്ളക്കഥകള്‍ നിരത്തി കള്ളപ്രശ്ന ത്തിനും ഇടപാടുകാരനും ജ്യോത്സ്യനും വെള്ളപൂശാന്‍ ശ്രമിക്കുകയാണ് തന്ത്രികിടാവ്..

ജ്യോതിഷത്തെക്കുറിച്ചോ, ദേവപ്രശ്നത്തെക്കുറിച്ചോ അറിവില്ലാത്ത സാമാന്യജനങ്ങളെ പൈങ്കിളി ലേഖനത്തിലൂടെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമമാണ് തന്ത്രി കണ്ഠരര് മോഹനരെ കര്‍മ്മവിലോപം കൊണ്ട് അതിലംഘിക്കു ന്ന പൂണൂല്‍ നഷ്ടപ്പെട്ട ഈ ചേന്നാസ് തന്ത്രി ചെയ്തിരിക്കുത്.

തന്‍റെ വ്യാജപ്രസ്താവങ്ങള്‍ക്ക് ആമുഖമായി അദ്ദേഹം പറയുത് ചേന്നാസ് ദിവാകരന്‍ നമ്പൂതിരിപ്പാടിന്‍റെ പാരമ്പര്യവും അതിനാല്‍ കള്ളം ചെയ്യുവാനോ പറയുവാനോ ചിന്തിക്കാനോ ആകാത്ത പുണ്യചരിതനും ആണെന്നാണ്. ഈ ന്യായം തെറ്റാണെന്ന ് ലേഖകന്‍ തന്നെ പുറം 89 ല്‍ കൂടുതല്‍ മഹത്തായ പാരമ്പര്യമുള്ള താഴമ തന്ത്രി കണ്ഠരര് മോഹനരെ ചിത്രവധം ചെയ്യുതിലൂടെ സ്ഥാപിക്കുന്നു.

ജന്മം കൊണ്ടും പാരമ്പര്യം കൊണ്ടും ആരും ബ്രാഹ്മണനാകുന്നില്ലെന്ന സത്യം നല്ല ബ്രാഹ്മണന് തിട്ടമാണ്. പാരമ്പര്യം പറഞ്ഞ് ബ്രാഹ്മണ്യത്തിനും സത്യസന്ധതക്കും ആണയിടുവന്‍ തന്‍റെ ഉള്ളിലെ ചെന്നായയെ മാന്‍തോലണിയിച്ച് പിത്തലാട്ടം നടത്തുകയാണ്.

ഇദ്ദേഹം പറഞ്ഞുണ്ടാക്കിയിരിക്കുന്ന സംഗതികളൊന്നും തന്നെ ദേവപ്രശ്നത്തില്‍ രാശിയാലോ ഗ്രഹങ്ങളാലോ വ്യക്തമായ കാര്യങ്ങളല്ല. കേട്ടറിവുകളെ ആസ്പദമാക്കി ഭക്തജനങ്ങളെ കബളിപ്പിക്കുന്നത് ദേവപ്രശ്നം നടത്തുന്ന ചില വിദ്വാന്മാരുടെ കള്ളക്കളിയാണ്.

ആ കള്ളക്കളിയാണ് പണിക്കര്‍ ജയമാലയുടെ ഫാക്സ് വരുത്തിയും കോട്ടുംസ്യൂട്ടുമി ട്ടവന്‍റെ ബന്ധനയോഗം പറഞ്ഞും കളിക്കാന്‍ ശ്രമിച്ചത്.

കലാകൗമുദിയില്‍ പ്രശ്നത്തിന്‍റെ സാങ്കേതിക വശങ്ങള്‍ സംബന്ധിച്ച് ഈ ലേഖകന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് പണിക്കര്‍ക്ക് മറുപടി ഇല്ലല്ലോ? വീണിടത്ത് കിടന്നുരുളുക വിദ്യയാക്കി ജയമാല യില്‍ നിന്നും കേട്ടറിഞ്ഞ സ്ത്രീസ്പര്‍ശം കൊണ്ട് വിവാദം സൃഷ്ടിച്ച് തന്‍റെ പ്രമാദങ്ങളെ ഒളിച്ചു വെക്കാനാണ് ശ്രീ. പണിക്കര്‍ ശ്രമിച്ചത്.

എന്നാല്‍ അയ്യപ്പസ്വാമി പ്രശ്നത്തിന് മുമ്പ് തന്നെ ഈ പ്രശ്നം വ്യാജവും അശുഭവുമാണെ് നോട്ടീസ് നല്‍കുകയും തുടര്‍ന്നുള്ള സംഭവങ്ങളാല്‍ ഇക്കാര്യം അസിഗ്ദ്ധമായി സ്ഥാപിക്കുകയും ചെയ്തിരിക്കുന്ന ു.

(തുടരും)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :