പല ജ്യോത്സ്യന്മാര്‍ക്കും ഈവക കാര്യങ്ങള്‍ തിട്ടമില്ല. പലര്‍ക്കും ആചാരം അറിയാം പക്ഷെ ആചാരത്തിന് അടിസ്ഥാനമായ ശാസ്ത്രയുക്തികള്‍ അറിയില്ല.
സംക്രമകാലത്തിലെ നിര്‍ഗ്ഗമനം ശരിയല്ലെന്ന് പറയുന്നതിന് കാരണം അശുഭകാലമാക്കുന്ന കാലവിഷയപ്രമാണം മാത്രമാണോ?
പ്രശ്നമാര്‍ഗ്ഗമോ കൃഷ്ണീയമോ കാണാതെ പഠിച്ച് കുറെ ശ്ളോകം ചൊല്ലി വാചാലത കാ"ിയതുകൊണ്ടോ രാഷ്ട്രീയക്കാരുടെ മൂട് താങ്ങിയതുകൊണ്ടോ മാത്രം ആരും ദൈവജ്ഞനാകില്ല.
പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കര്‍ക്കോ സംഘത്തിലെ ജ്യോത്സ്യന്മാര്‍ക്കോ സംക്രമകാലത്തിന് ദോഷമെന്തെന്ന ് തിട്ടമുണ്ടായിരുന്നില്ല. സംക്രമകാലത്തില്‍ ശ്വാസപരീക്ഷണം സാദ്ധ്യമല്ലെന്നതാണ് ഈ കാലദോഷത്തിന്‍റെ കാതല്‍.
സ്വരനാഡി തിട്ടപ്പെടുതാനാകാതെ വരുമ്പോള്‍ ചില ശകുനങ്ങളുടെ വ്യാഖ്യാനവും ശുഭാശുഭചിന്തയും അസാദ്ധ്യമായി വരും. പ്രമാണം നോക്കുക. ഈ പ്രമാണം ജ്യോത്സ്യന്‍ നടത്തിയ ഒരു പ്രധാന വ്യാഖ്യാനത്തിന്‍റെ പൊരുള്‍ തെളിയിക്കാന്‍ ആവശ്യമാണ്.
ജ്യോത്സ്യന് ദിവസവും രാവിലെ ശ്വാസപരീക്ഷണം ചെയ്ത് നാഡിയും ഭൂതോദയവും അറിഞ്ഞ് തന്‍റെ ആ ദിവസത്തെ ശുഭാശുഭം, ദൈവാധീനം അറിയണം.
പൃച്ഛാകാലത്തെ ശ്വാസഗതി നോക്കി പ്രഷ്ടാവി ന്‍റെയും നഷ്ടാദി പ്രശ്നങ്ങളിലെയും ഫലം യുക്തിപൂര്‍വ്വം പറയണം.
ഇവിടെ നാം മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം:
(1) പൃച്ഛാകാലത്തില്‍ ദൈവജ്ഞനെ കാണേണ്ടത് സന്നിധിയില്‍ നിന്നും പ്രാര്‍ത്ഥനയോടെ പുറപ്പെ' തന്ത്രിയുടെ ദൂതന്മാര്‍ മാത്രമാണ്. പ്രാണനും മനസ്സും പരസ്പരം ഘടിക്കപ്പെട്ട യന്ത്രപ്രവര്‍ത്തനങ്ങളാണ്. മനസ്സിലുണ്ടാകുന്ന അനാരോഗ്യകരമായ സ്വാധീനം ശ്വാസഗതിയെ മാറ്റി മറിക്കാം.
ക്ഷേത്രവുമായി ബന്ധമില്ലാത്ത ഇടപാടുകാരന്‍ പൃച്ഛാ കാലത്ത് സിഹിതനായിരുന്നത് ഇക്കാരണത്താല്‍ അമംഗളകരമാണ്. തന്‍റെ ശ്വാസഗതിയോ ശുഭാശുഭമോ അറിയാതെ ആചാരവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ ഒരു പ്രശ്നചിന്തക്ക് ഇടപാടുകാരന്‍റെയും ഊരാളന്മാരുടെയും പ്രേരണയാല്‍ ജ്യോത്സ്യന്‍ ഇറങ്ങിത്തിരിച്ചത് ഇക്കാരണത്താലാണ്.
പ്രശ്നത്തീയതി നിശ്ഛയിച്ചതില്‍ അപാകതയുമുണ്ടായി. ഇടവം ആദ്യ ആഴ്ച അനുകൂലമായിരുന്നത് തഴയാന്‍ പണിക്കര്‍ക്ക് പ്രേരകമായത് സ്പോസര്‍മാരുമായും കരാര്‍ പണിക്കാരുമായും മറ്റും ദേവസ്വം അധികൃതരുടെ കൂടിക്കാഴ്ചയും ചര്‍ച്ചയും ഒരുക്കേണ്ടിയിരുതിനാലാകാം.
(2) നിര്‍ഗ്ഗമനകാലം സംക്രമമദ്ധ്യകാലത്തിലായിരുന്നതിനാല്‍ ശ്വാസഗതി നിര്‍ണ്ണയിക്കുക സാദ്ധ്യമല്ല. ശ്വാസം സംക്രമത്തോടടുക്കുമ്പോള്‍ സമമായി രണ്ട് നാഡികളിലൂടെയോ, സുഷുമᅯയിലൂടെയോ പോകുതിനാല്‍ സ്വരനിര്‍ണ്ണയം അസാദ്ധ്യമാകുമായിരുന്ന ു. ഈവിധവിഷയങ്ങളില്‍ ജ്യോത്സ്യന് അവഗാഹമില്ലെ വസ്തുത സംക്രമകാലത്തിലെ നിര്‍ഗ്ഗമനം സൂചിപ്പിക്കു ന്ന ു.