ഈശ്വരപ്രീതി കാംക്ഷിച്ച് സമര്‍പ്പിക്കുന്ന ഉപഹാരമാണോ വഴിപാട് ? അറിയണം ചില കാര്യങ്ങള്‍ !

വഴിപാടുകള്‍ എന്തിന് ?

vazhipadu, temple, athmiyam, archana, വഴിപാടുകള്‍ എന്തിന്, ക്ഷേത്രം, അമ്പലം, അര്‍ച്ചന, അഭീഷ്ട സിദ്ധി, ക്കും ഐശ്വര്യം, രോഗശാന്തി , ദോഷപരിഹാരം, മന്ത്രങ്ങള്‍
സജിത്ത്| Last Modified ബുധന്‍, 5 ജൂലൈ 2017 (12:47 IST)
ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താത്തവരായി ആരും ഉണ്ടാകില്ല. കുറഞ്ഞത് ഒരു അര്‍ച്ചനയെങ്കിലും എല്ലാവരും നടത്താറുണ്ട്. അഭീഷ്ട സിദ്ധിക്കും ഐശ്വര്യത്തിനും രോഗശാന്തിക്കും ദോഷപരിഹാരത്തിനുമാണ് സാധാരണയായി വഴിപാടുകള്‍ കഴിക്കാറുള്ളത്‍. അതായത് ഈശ്വരപ്രീതി കാംക്ഷിച്ച് സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാടെന്ന് ചുരുക്കം.

ഓരോദേവതയുടേയും മന്ത്രങ്ങള്‍ ചൊല്ലി പൂക്കള്‍ കൊണ്ട് നടത്തുന്ന അര്‍ച്ചനയും അഞ്ജലിയുമാണ് എല്ലാക്ഷേത്രങ്ങളിലും കാണുന്ന ലളിതമായ വഴിപട്. വിളക്ക് വഴിപാടുകളില്‍ പ്രധാനമാകട്ടെ നെയ്‌വിളക്കുമാണ്. ഈ അര്‍ച്ചനയാണ് പൂഷ്പാഞ്ചലി എന്നപേരില്‍ അറിയപ്പെടുന്നത്.

പൂക്കളുടേയും പൂജദ്രവ്യ ങ്ങളുടേയും മാറ്റത്തിനനുസരിച്ച്. വലിയ പുഷ്പാഞ്ജലി ചെറിയ പുഷ്പാഞ്ജലി വെള്ളപുഷ്പാഞ്ജലി രക്തപുഷ്പാഞ്ജലി എന്നിങ്ങനെ പലതരം പുഷ്പാഞ്ജലികളുണ്ട്. വെറും അര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശതാര്‍ച്ചന, സഹസ്രാര്‍ച്ചന, ലക്ഷാര്‍ച്ചന എന്നിങ്ങനെ അര്‍ച്ചനകളുടെ വലുപ്പവും കൂടിവരാരുണ്ട്.

ഓരോ ദോഷ പരിഹാരത്തിന് ഓരോ വഴിപാടുകള്‍ ആചര്യന്മാര്‍ വിധിച്ചിട്ടുണ്ട്.

അഭേഷ്ട സിദ്ധി - നിറമാല,നെയ് വിളക്ക്,രക്തപുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍,
ഐശ്വര്യം -സഹസ്രനാമാര്‍ച്ചന,നിറപറ,അന്നദാനം,
ശനിദോഷം - എള്ളെണ്ണ വിളക്ക്, നീരാഞ്ജ്ജന വിളക്ക്
മനഃശാന്തി - ചുറ്റുവിളക്ക്, ധാര
ആയുരാരോഗ്യം -പുഷ്പാഞ്ജലി,ധാര
ദുരിതനിവാരണം - ഭഗവതി സേവ, അന്നദാനം
ശത്രുദോഷം -രക്തപുഷ്പാഞ്ജലി
മംഗല്യം -സ്വയംവരാര്‍ച്ചന, കുങ്കുമാര്‍ച്ചന
ദാരിദ്യ്രശമനം - അന്നദാനം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :