തൊഴിലാളിയെ ട്രാക്‍ടറില്‍ കെട്ടി വലിച്ചു

മോര്‍ന| WEBDUNIA|
മധ്യപ്രദേശിലെ മോര്‍ന ജില്ലയില്‍ വയല്‍ ഉഴുവന്‍ വിസമ്മതിച്ച ദളിത് തൊഴിലാളിയെ രണ്ട് പേര്‍ ട്രാക്‍ടറില്‍ കെട്ടി വലിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു.

ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്. കുശ്‌വാഹ സിംഗ്, ബാല്‍ സിംഗ് എന്നിവര്‍ തങ്ങളുടെ വയലില്‍ ഉഴുവാന്‍ ലാല്‍ സിംഗ് ജാതവിനോട് ആവശ്യപ്പെട്ടു.അസുഖമായതിനാല്‍ പിന്നീട് ഉഴാമെന്ന് ജാതവ് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ രണ്ടു പേരും കയറു കൊണ്ട് ജാതവിനെ ട്രാക്‍ടറില്‍ കെട്ടി ഗ്രാമത്തിലൂടെ വലിച്ചു.

ജാതവിനെ ട്രാക്‍ടറില്‍ കെട്ടി വലിക്കുന്നതില്‍ പ്രതിഷേധിച്ച് ചിലയാളുകള്‍ ഭൂ ഉടമകളെ കല്ലെറിയുകയുണ്ടായി. ഇതില്‍ ഭൂ‍ഉടമകള്‍ക്കും പരിക്കേറ്റു.

ജാതവിനെ ട്രാക്‍ടറില്‍ കെട്ടിവലിച്ചതിന് ഭൂ ഉടമകള്‍ക്ക് എതിരെയും ഭൂ ഉടമകളെ കല്ലെറിഞ്ഞവര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :