ലോകമെങ്ങും റഹ്‌മാന്‍ മാനിയ!

PROPRO
ഓസ്കര്‍ രാവിനായി ഇന്ത്യ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ സംഗീതമാന്ത്രികന്‍ എ ആര്‍ റഹ്‌മാന് ഓസ്കര്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇത്തവണ ഇന്ത്യന്‍ സംഗീതാസ്വാദകരെ ആവേശഭരിതരാക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയതോടെ ഇനി ഓസ്കാറും റഹ്‌മാനെത്തേടിയെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് സംഗീത പ്രേമികള്‍.

മൂന്ന് ഓസ്കര്‍ നോമിനേഷനുകളാണ് റഹ്‌മാന് ലഭിച്ചത്. മികച്ച സംഗീതസംവിധാനത്തിന് രണ്ടും പശ്ചാത്തല സംഗീതം നിര്‍വഹിച്ചതിന് ഒരു നോമിനേഷനുമാണ് റഹ്‌മാന് ലഭിച്ചത്. സ്ലംഡോഗ് മില്യണയറിലെ രണ്ടു പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് റഹ്‌മാനെ ലോകോത്തര നേട്ടത്തിന് സമീപമെത്തിച്ചിരിക്കുന്നത്.

മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം റഹ്‌മാന്‍ സ്വന്തമാക്കിയിരുന്നു. ഗോള്‍ഡന്‍ ഗ്ലോബ് നേടുന്ന ആദ്യ ഇന്ത്യക്കാരനാവാനും റഹ്‌മാന് ഇതിലൂടെ കഴിഞ്ഞിരുന്നു. മൂന്നു നോമിനേഷനുകളുള്ളത് ഓസ്കറില്‍ റഹ്‌മാന്‍റെ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. റഹ്‌മാന് ഓസ്കര്‍ ലഭിച്ചാല്‍ ഇന്ത്യന്‍ ജനതയുടെ സ്വപ്നസാഫല്യമാകും അത്.

മലയാളിയായ ആര്‍ കെ ശേഖറിന്‍റെ മകനായി ജനിച്ച എ എസ് ദിലീപ്കുമാറാ‍ണ് പിന്നീട് ലോകം അറിയപ്പെടുന്ന അല്ലാരാഖാ റഹ്‌മാന്‍ എന്ന എ ആര്‍ റഹ്‌മാനായി മാറിയത്. റോജാ എന്ന മണിരത്നം ചിത്രത്തിലൂടെ സംഗീത സംവിധായകനായ റഹ്‌മാന്‍ പിന്നീട് ബോംബേ, ഫയര്‍, വാട്ടര്‍, ജോധാ അക്ബര്‍, ജന്‍റില്‍മാന്‍, തിരുടാ തിരുടാ, ഡ്യൂയറ്റ്, മേമാതം, കാതലന്‍, കറുത്തമ്മ, ഇന്ദിര, രംഗീല, മുത്തു, ഇന്ത്യന്‍, കാതല്‍ദേശം, മിന്‍സാരക്കനവ്, ഇരുവര്‍, ജീന്‍സ്, ദില്‍‌സേ, എര്‍ത്ത്, എന്‍ ശ്വാസക്കാറ്റേ, കാതലര്‍ ദിനം, പടയപ്പ, താല്‍, സംഗമം, മുതല്‍‌വന്‍, താജ്‌മഹല്‍, അലൈപായുതേ, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ഫിസാ, റിഥം, തെനാലി, സുബൈദ, ബോയ്സ്, ലഗാന്‍, കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത്, സ്വദേശ്, രംഗ് ദേ ബസന്തി, മംഗല്‍ പാണ്ഡേ, സില്ലന്‍റു ഒരു കാതല്‍, ഗുരു, ശിവാജി, പ്രൊവോക്ഡ്, എലിസബത്ത് - ദി ഗോള്‍ഡന്‍ ഏജ്, ജാനേ തു യ ജാനേ ന, ഗജിനി തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യയുടെ സംഗീത ചക്രവര്‍ത്തിയായി മാറി.

WEBDUNIA| Last Modified ചൊവ്വ, 17 ഫെബ്രുവരി 2009 (11:48 IST)
കലൈമാമണി പുരസ്കാരം, പത്മശ്രീ, ലതാമങ്കേഷ്കര്‍ പുരസ്കാരം, മഹാവീര്‍ മഹാത്മാ അവാര്‍ഡ്, മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം(നാലു തവണ) തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ റഹ്‌മാനെ തേടി എത്തിയിട്ടുണ്ട്. ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങളും എ ആര്‍ റഹ്മാന്‍ നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :