റസുല്‍ പൂക്കുട്ടി: ചരിത്രം കുറിച്ച മലയാളി

WEBDUNIA|
കേരളത്തിന് ഓസ്കര്‍ എന്നത് സ്വപ്നം മാത്രമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രപുരസ്കാരം മലയാളികള്‍ എന്നും ദൂരെ നിന്നു മാത്രം കണ്ടു പരിചയിച്ചു. അത് ഇന്നലെ വരെയുള്ള കഥ. ഇന്ന് ഒരു മലയാളി ഓസ്കര്‍ പുരസ്കാരം സ്വന്തം പേരിലാക്കിയിരിക്കുന്നു.

കൊല്ലം ജില്ലയിലെ അഞ്ചല്‍ വിളക്കുപാറ സ്വദേശി റസുല്‍ പൂക്കുട്ടിയാണ് സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ ശബ്ദമിശ്രണത്തിന് ഓസ്കര്‍ നേടി മലയാളികളുടെയും ഇന്ത്യയുടെയും അഭിമാനമായി മാറിയത്.

റസുല്‍ പൂക്കുട്ടിയുടെ ജീവിതം ഇങ്ങനെ:

പേര്: റസുല്‍ പൂക്കുട്ടി
വയസ്: 37
പിതാവ്: പി ടി പൂക്കുട്ടി
മാതാവ്: എ നബീസ ബീവി
ഭാര്യ: ബബിന്‍ ശാദിയ
മക്കള്‍: ഒരു മകനും മകളും
ജന്‍‌മസ്ഥലം: കൊല്ലം ജില്ലയിലെ അഞ്ചലിലുള്ള വിളക്കുപാറ
കോളജ് വിദ്യാഭ്യാസം: എം എസ് എം കോളജ് - കായം‌കുളം, തിരുവനന്തപുരം ലോ കോളജ്
സിനിമാ പഠനം: പുനെ ഫിലിം ഇന്‍സ്റ്റിട്യൂട്ട്
ആദ്യചിത്രം: രജത് കപൂറിന്‍റെ ‘പ്രൈവറ്റ് ഡിറ്റക്ടീവ്’
പ്രധാനചിത്രങ്ങള്‍: സാവരിയ, ബ്ലാക്ക്‌, ഗാന്ധി മൈ ഫാദര്‍, സ്ലംഡോഗ് മില്യണയര്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :