ഹൈക്കോടതിയില്‍ അസിസ്റ്റന്റ്
|
യോഗ്യത: ബിരുദം (ഒന്നാം ക്ലാസ്/രണ്ടാം ക്ലാസ് അല്ലെങ്കില്‍ ഐച്ഛിക വിഷയങ്ങള്‍ക്ക് കുറഞ്ഞത് 50% മാര്‍ക്കുള്ള തത്തുല്യ ഗ്രേഡിലുള്ളത്). പട്ടിക വിഭാഗക്കാര്‍ക്ക് മൂന്നാം ക്ലാസ് ബിരുദം മതി. അല്ലെങ്കില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ നിയമ ബിരുദം.
ശമ്പളം: 7990-12930 രൂപ. പ്രായം: 01/01/2008 ന് 18-35 വയസ്. പട്ടികവിഭാഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും ഹൈക്കോടതി ജീവനക്കാര്‍ക്കും വിമുക്‌ത ഭടന്‍മാര്‍ക്കും ചട്ടപ്രകാരമുള്ള ഇളവു ലഭിക്കും. അപേക്ഷാഫീസ്: 200 രൂപ. പട്ടികവിഭാഗക്കാര്‍ക്കും തൊഴില്‍ രഹിതരായ വികലാംഗര്‍ക്കും അപേക്ഷാ ഫീസില്ല.
എസ്ബിഐയുടെ ഏതെങ്കിലും കോര്‍ ബാങ്കിങ് സേവനമുള്ള ബ്രാഞ്ചില്‍ എസ്ബിഐ, ഹൈക്കോര്‍ട്ട് ബ്രാഞ്ച്, എറണാകുളം, 30208033244 എന്ന അക്കൗണ്ട് നമ്പറില്‍ ഫീസടയ്ക്കുക. അപേക്ഷാ ഫീസടയ്ക്കുന്നതിനുള്ള സ്പെഷല്‍ ഫോര്‍മാറ്റ് വെബ്സൈറ്റില്‍ ലഭിക്കും. കേരളത്തിന് പുറത്തു നിന്നു ഫീസടയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും highcourtofkerala.nic.in എന്ന വെബ്സൈറ്റ് കാണുക.
