ബാങ്കുകളില്‍ 1500 ക്ലര്‍ക്കുമാരുടെ ഒഴിവ്

തിരുവനന്തപുരം | M. RAJU| Last Modified ശനി, 29 മാര്‍ച്ച് 2008 (16:07 IST)
കോര്‍പ്പറേഷന്‍ ബാങ്ക്

യോഗ്യത: പ്ലസ്‌ടു / ബിരുദം

കോര്‍പ്പറേഷന്‍ ബാങ്കിന്‍റെ വിവിധ ഓഫീസുകളിലേക്കും ബ്രാഞ്ചുകളിലേക്കുമായി ക്ലര്‍ക്കുമാരുടെ 500 ഒഴിവുകളുണ്ട്‌. കേരളത്തില്‍ 20 ഒഴിവുകളാണ്‌. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രം അയയ്ക്കുക. വെബ്‌സൈറ്റ്‌: www.corpbank.com

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. അല്ലെങ്കില്‍ 55 ശതമാനത്തിലോ അതിലധികമോ നേടിയ പ്ലസ്‌ ടു (10+2+3 മാതൃകയില്‍ പഠിച്ചത്‌). എസ്‌.സി/എസ്‌.ടി/വികലാംഗര്‍/വിമുക്തഭടന്‍ എന്നിവര്‍ക്ക്‌ പ്ലസ്‌ടുവിന്‌ 45 ശതമാനം മാര്‍ക്ക്‌ മതി.

പ്രായം: 18-27 വയസ്സ്‌. മെയ്‌ 25ന്‌ നടക്കുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. കേരളത്തില്‍ കൊച്ചിയാണ്‌ പരീക്ഷാകേന്ദ്രം. (കോഡ്‌ 21).

ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന പ്രിന്‍റ് ഔട്ടില്‍ നിശ്ചിത സ്ഥാനത്ത്‌ അപേക്ഷകന്‍ ഒപ്പിടുകയും ഫോട്ടോ പതിപ്പിക്കുകയും വേണം. അപേക്ഷാഫീസ്‌ 200 രൂപ. (എസ്‌.സി/എസ്‌.ടി/വികലാംഗര്‍/വിമുക്തഭടന്‍-50 രൂപ). മുംബൈയില്‍ മാറാവുന്ന ബാങ്ക്‌ ഡ്രാഫ്റ്റ്‌ ആയോ പേ ഓര്‍ഡറായോ എടുത്ത്‌ അപേക്ഷയ്ക്കൊപ്പം അയയ്ക്കണം.

ഡി.ഡി/ബാങ്ക്‌ പേ ഓര്‍ഡറിനു പിറകില്‍ അപേക്ഷകന്‍റെ പേര്‌, ജനനതീയതി എന്നിവ രേഖപ്പെടുത്തണം. ഡി.ഡി ഏപ്രില്‍ 11നുമുമ്പ്‌ എടുത്തതായിരിക്കണം. ജാതി, പ്രായം, മാര്‍ക് ഷീറ്റ്‌, പ്രവൃത്തിപരിചയം, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ സാക്‍‌ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയ്ക്കൊപ്പം അയയ്ക്കണം.

ഡി.ഡിയുടെയും പ്രിന്‍റ് ഔട്ടിന്‍റെയും ഓരോ പകര്‍പ്പ്‌ അപേക്ഷകന്‍ സൂക്ഷിക്കണം. പ്രിന്‍റൌട്ട്‌ അയയ്ക്കുന്ന കവറിനു മുകളില്‍ PRINTOUT FOR THE POST OF CLERK IN CORPORATION BANK എന്ന്‌ രേഖപ്പെടുത്തേണ്ടതാണ്‌. അപേക്ഷ സാധാരണ തപാലില്‍ മാത്രമേ അയയ്ക്കാവൂ.

അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 11. പ്രിന്‍റ് ഔട്ട്‌ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 18.

വിലാസം: CORPORATION BANK, POST BOX NO. 7458, JOGESHWARY (EAST), MUMBAI 400 060.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :