തിരുവനന്തപുരം|
WEBDUNIA|
Last Modified ബുധന്‍, 22 ജൂലൈ 2009 (17:48 IST)
സാമൂഹ്യക്ഷേമവകുപ്പിന്‍റെ കീഴില്‍ തിരുവനന്തപുരം ഗവണ്‍മെന്‍റ് സ്പെഷ്യല്‍ ഹോമിലും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ ഗവണ്‍മെന്‍റ് ജൂവനൈല്‍ ഹോമുകളിലും നിലവിലുള്ള പാര്‍ട്ട് ടൈം സൈക്കോളജിസ്റ്റ് തസ്തികയില്‍ 3000/- രൂപ ഓണറേറിയം നിരക്കില്‍ നിയമനത്തിന് അപേക്ഷിക്കാം.
യോഗ്യത: സൈക്കോളജിയില്‍ എം എയും ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി എച്ച് ഡി/എം ഫില്‍/ ഡയറക്‌ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി (പി ജി ഡി പി സി)/ ഡി എം ആന്‍റ് എസ് പി അല്ലെങ്കില്‍ എം എ സൈക്കോളജിയും ഒരു വര്‍ഷം ക്ലിനിക്കല്‍ എക്സ്പീരിയന്‍സും.
അല്ലെങ്കില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ (എം എസ് ഡബ്യൂ/എം എ സോഷ്യാളജി, പി എച്ച് ഡി/എം ഫില്‍ (സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് )/എം എസ് ഡബ്യൂ അല്ലെങ്കില്‍ എം എ (സൈക്കോളജി), ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് (പി ജി ഡി പി എസ് ഡബ്യൂ) അല്ലെങ്കില്‍ എം എസ് ഡബ്യൂ/എം എ (സോഷ്യോളജി), സൈക്യാട്രിക് ട്രെയിനിങ്. അപേക്ഷ ബന്ധപ്പെട്ട ജൂവനെയില്‍ ഹോം സൂപ്രണ്ടുമാര്‍ക്ക് ആഗസ്റ്റ് ഏഴിനകം സമര്‍പ്പിക്കണം.