നിര്‍മ്മിതിയില്‍ തൊഴില്‍ പരിശീലനം
|
മേസണറി, കാര്‍പ്പെന്‍ററി, ബില്‍ഡിങ് മെറ്റീരിയല്‍ പ്രൊഡക്ഷന്‍, കളിമണ്‍ ഉല്‍പന്ന നിര്‍മ്മാണം, കമ്പ്യൂട്ടര്‍ (ബേസിക്സ്), ഹോം ആര്‍ട്ട്, ഫ്‌ളോറികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍ ആന്റ് ലാന്‍റ് സ്കേപ്പ്, ഇന്‍റീരിയര്‍ ഡെക്കറേഷന്‍ എന്നിവയിലാണ് പരിശീലനം. പ്രായം 18 - 35. ഇന്‍റീരിയര്‍ ഡെക്കറേഷന്‍ ഒരു വര്‍ഷവും മറ്റ് വിഷയങ്ങള്‍ക്ക് മുന്ന് മാസവും ആണ് പരിശീലനം.
ഇന്‍റീരിയര്‍ ഡെക്കറേഷന് വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ആണ്. പരിശീലന കാലയളവില്‍ സ്റ്റൈപന്‍റ്, താമസം, ഭക്ഷണം എന്നിവ സൗജന്യമായി നല്‍കും. വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം അപേക്ഷിക്കുന്ന വിഷയവും, ജാതി, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 31 -നകം അപേക്ഷിക്കണം.
വിലാസം: ഡയറക്ടര്‍, സംസ്ഥാന നിര്‍മ്മിതി കേന്ദ്രം, പി.ടി.പി. നഗര്‍, തിരുവനന്തപുരം 695 038. ഒരു വിഷയത്തിന് മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. കവറിന് പുറത്ത് അപേക്ഷിക്കുന്ന വിഷയം രേഖപ്പെടുത്തിയിരിക്കണം. വിവരം 0471 - 2360559, 2360208, 2362319 നമ്പരില്‍ അറിയാം.
