ഒമാനില്‍ അവസരം
|
അസിസ്റ്റന്‍റ് ജനറല്‍
മാനേജര്‍/മാനേജര്‍: ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം. എം. ബി.എ അഭിലഷണീയം. വിവിധ ഇലക്‌ട്രിക്കല്‍/ലൈറ്റിങ് ഉത്‌പന്നങ്ങളുടെ മാര്‍ക്കറ്റിങ് ഓപ്പറേഷനില്‍ എട്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. അതില്‍ നാലുവര്‍ഷത്തില്‍ കുറയാത്ത ഇലക്‌ട്രിക്കല്‍/ലൈറ്റിങ്/പവര്‍ പ്രൊഡക്ട് ഉത്‌പന്നങ്ങളുടെ വന്‍കിട മാര്‍ക്കറ്റിങ് സ്ഥാപനങ്ങളില്‍ മാനേജര്‍/സീനിയര്‍ മാനേജര്‍/പ്രോഫിറ്റ് സെന്റര്‍ ഹെഡ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരിക്കണം. വയസ്സ് 33-40.
സെയില്‍സ് എന്‍ജിനിയര്‍/എം.വി/സെന്‍ട്രല്‍ ബാറ്ററി സിസ്റ്റം
ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദം. എം.വി./എച്ച്.വി.സ്വിച്ച് ഗിയര്‍ യൂട്ടിലിറ്റിസിന്‍റെ സെന്‍ട്രല്‍ ബാറ്ററി സിസ്റ്റം. ഇ.പി.സി. കോണ്‍ട്രാക്ടേഴ്‌സ്, ടേണ്‍കീ പ്രോജക്ട്‌സ് എന്നിവയുടെ മാര്‍ക്കറ്റിങില്‍ മൂന്നുമുതല്‍ എട്ടുവര്‍ഷംവരെ പ്രവൃത്തിപരിചയം. സര്‍ക്കാര്‍ /സ്വകാര്യ സ്ഥാപനങ്ങളുമായി സ്വതന്ത്രമായി വാണിജ്യ ഇടപാടുകള്‍ ചെയ്യാനുള്ള പ്രാവീണ്യം എന്നിവയുണ്ടായിരിക്കണം. വയസ്സ് 24-28.
സെയില്‍സ് എന്‍ജിനിയര്‍-ലൈറ്റിങ്
ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദം/ഡിപ്ലോമ. ലൈറ്റ് ഫിറ്റിങ്‌സിന്‍റെ മാര്‍ക്കറ്റിങില്‍ രണ്ടുമുതല്‍ ആറുവര്‍ഷം വരെ പ്രവൃത്തിപരിചയം. മീഡിയം/വന്‍കിട പ്രോജക്ടുകളുടെ ലൈറ്റ് ഡിസൈനിങ്ങില്‍ പ്രാവീണ്യം. കണ്‍സള്‍ട്ടന്‍റ്‌സ്/ക്ലയന്‍റ്‌സ്/കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരുമായി വാണിജ്യ ഇടപാടുകള്‍ ചെയ്യാനുള്ള കഴിവ് എന്നിവയുണ്ടായിരിക്കണം. വയസ്സ് 24-28.
സെയില്‍സ് എന്‍ജിനിയര്‍-ഐ.പി. പ്രോജക്‌ട്‌സ്
ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദം/ ഡിപ്ലോമ, ഇലക്‌ട്രിക്കല്‍ ഉത്‌പന്നങ്ങളായ മോട്ടോഴ്‌സ്/ എല്‍.വി., എം.വി. സ്വിച്ച് ഗീയേഴ്‌സ് കംപോണന്റ്‌സ്/ കപ്പാസിറ്റേഴ്‌സ്/ സീ ആന്‍ഡ് ആര്‍ പാനല്‍സ് ഇന്‍സ്‌ട്രുമെന്‍റേഷന്‍, കണ്‍ട്രോള്‍ കേബിള്‍സ് എന്നിവയുടെ മാര്‍ക്കറ്റിങ്ങില്‍ രണ്ടു മുതല്‍ ആറു വരെ പ്രവൃത്തിപരിചയം.വയസ് 24-28
സെയില്‍സ് എക്‌സിക്യുട്ടീവ്-ലൈറ്റിങ്
ബിരുദം. ലൈറ്റിങ് ഉത്‌പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങില്‍ രണ്ടു മുതല്‍ ആറ് വര്‍ഷം വരെ പ്രവൃത്തിപരിചയം. വയസ്സ് 24-28.
സെയില്‍സ് എക്‌സിക്യുട്ടീവ് - ഇന്‍ഡസ്‌ട്രിയല്‍ പ്രോഡക്ട്‌സ്
ബിരുദം/ എം.ബി.എ. ഇലക്‌ട്രിക്കല്‍ ഉത്‌പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിലും ഡീലര്‍ നെറ്റ്‌വര്‍ക്ക്/ ട്രേഡേഴ്‌സ്/ കോണ്‍ട്രാക്ടേഴ്‌സ് എന്നിവ വഴിയുള്ള വിതരണത്തിലും രണ്ടു മുതല്‍ ആറുവര്‍ഷം വരെയുള്ള പ്രവൃത്തിപരിചയം. വയസ്സ് 24-28.
സെക്രട്ടറി/ സ്റ്റെനോഗ്രാഫര്‍
ബിരുദം. മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ സീനിയര്‍ മാനേജര്‍/ ചീഫ് എക്‌സിക്യുട്ടീവ് എന്നിവരുടെ സെക്രട്ടറിയായി പ്രവൃത്തിപരിചയം. ഇംഗ്ലീഷ് ഭാഷപാടവം, ഓഫീസ് സിസ്റ്റം ഓര്‍ഗനൈസേഷനില്‍ പരിചയം, ഭരണപരമായ പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. വയസ്സ് 24-28.
ഈ റിക്രൂട്ട്‌മെന്റിന് സര്‍വീസ്‌ചാര്‍ജ് ഇല്ല. വിശദമായ ബയോഡാറ്റ [email protected]എന്ന ഇമെയില്‍ വിലാസത്തില്‍ ജൂലായ് എട്ടിനകം ലഭിക്കത്തക്കവിധം അയയ്‌ക്കണം.