ഒമാനില്‍ അവസരം
|
1. ഹെഡ് ഓഫ് നഴ്‌സിങ്
ബി.എസ്‌സി. നഴ്‌സിങ്/തത്തുല്യം. പത്തുവര്‍ഷം പ്രവൃത്തിപരിചയം. മാനേജ്‌മെന്റ് ഡിപ്ലോമ അഭിലഷണീയം. അല്ലെങ്കില്‍ പ്രീഡിഗ്രിയും നഴ്‌സിങ് ഡിപ്ലോമയും (ത്രിവത്സരം). 9 മാസം സ്പെഷലൈസ്ഡ് ട്രെയിനിങ് പൂര്‍ത്തിയാക്കിയിരിക്കണം. 12 വര്‍ഷം പ്രവൃത്തിപരിചയം. അതില്‍ 4 വര്‍ഷം 200 കിടക്കയുള്ള ആശുപത്രിയില്‍ മേട്രണ്‍ ഇന്‍ചാര്‍ജ് ആയിരുന്നിരിക്കണം. മാനേജ്‌മെന്‍റ് ഡിപ്ലോമ അഭിലഷണീയം.
2. ഡെപ്യൂട്ടി ഹെഡ് ഓഫ് നഴ്‌സിങ്:
ബി.എസ്‌സി. നഴ്‌സിങ്/ തത്തുല്യം. 8 വര്‍ഷം പ്രവൃത്തിപരിചയം. മാനേജ്‌മെന്റ് ഡിപ്ലോമ അഭിലഷണീയം. അല്ലെങ്കില്‍ പ്രീഡിഗ്രിയും ത്രിവത്സര നഴ്‌സിങ് ഡിപ്ലോമയും. 9 മാസത്തെ സ്പെഷലൈസ്ഡ് ട്രെയിനിങ്. 10 വര്‍ഷം പ്രവൃത്തിപരിചയം. അതില്‍ 3 വര്‍ഷം സീനിയര്‍ നഴ്‌സ് ഇന്‍ചാര്‍ജ് ആയിരുന്നിരിക്കണം. മാനേജ്‌മെന്‍റ് ഡിപ്ലോമ അഭിലഷണീയം.
3. നഴ്‌സിങ് സൂപ്പര്‍വൈസര്‍
ബി.എസ്‌സി. നഴ്‌സിങ് തത്തുല്യം. 6 വര്‍ഷം പ്രവൃത്തിപരിചയം. അല്ലെങ്കില്‍ പ്രീഡിഗ്രിയും ത്രിവത്സര നഴ്‌സിങ് ഡിപ്ലോമയും. ഒരുവര്‍ഷം സ്പെഷലൈസ്ഡ് ട്രെയിനിങ്ങും. 8 വര്‍ഷം പ്രവൃത്തിപരിചയം. അതില്‍ രണ്ടു വര്‍ഷം വാര്‍ഡ്/യൂണിറ്റ് ഇന്‍ചാര്‍ജ് ആയിരുന്നിരിക്കണം.
4. സ്റ്റാഫ് നഴ്‌സ്:
ബി.എസ്‌സി. നഴ്‌സിങ്/തത്തുല്യം. രണ്ടുവര്‍ഷം പ്രവൃത്തിപരിചയം. അല്ലെങ്കില്‍ പ്രീഡിഗ്രിയും ത്രിവത്സര നഴ്‌സിങ് ഡിപ്ലോമയും. നിയോനാറ്റല്‍, മിഡ്‌വൈഫറി, ഐ.സി.യു., സി.സി.യു., ന്യൂറോളജി, നെഫ്രോളജി, പീഡിയാട്രിക്, റീകണ്‍സ്ട്രക്ടീവ് സര്‍ജറി, സൈക്യാട്രി, ഓപ്പറേറ്റിങ് തിയേറ്റര്‍, ആക്‌സിഡന്‍റ് ആന്‍ഡ് എമര്‍ജന്‍സി എന്നിവയിലൊന്നില്‍ 3 വര്‍ഷം പ്രവൃത്തിപരിചയം.
സി.പി.ആര്‍/ ഐ.വി. തെറാപ്പി ആന്‍ഡ് ഡ്രഗ് കംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റുകാര്‍ക്ക് മുന്‍ഗണന. സ്പെഷാലിറ്റിയില്‍ മൂന്നു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയം നിര്‍ബന്ധം. എഴുത്തുപരീക്ഷയും അഭിമുഖവും മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കും. അപേക്ഷ ജനവരി 30നകം ലഭിക്കണം. അപേക്ഷ നിശ്ചിത മാതൃകയില്‍ (സിവി) തയ്യാറാക്കണം.
മാതൃക www.geocities.com/ healthdept07/ ല്‍ ലഭിക്കും. അപേക്ഷ A4 പേപ്പറില്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ എഴുതിയോ ടൈപ്പുചെയ്തോ തയ്യാറാക്കാം. 2 പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോയും അയയ്ക്കണം.
5. ലബോറട്ടറി ടെക്‌നിഷ്യന്മാര്‍, റേഡിയോഗ്രാഫര്‍മാര്‍, ഫിസിയോ തെറാപ്പിസ്റ്റുമാര്‍, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റുമാര്‍, ഓഡിയോ മെട്രീഷ്യന്മാര്‍, ഒപ്‌ടോമെട്രിസ്റ്റുമാര്‍, സര്‍ജിക്കല്‍ ഷൂമേക്കര്‍മാര്‍:
ഹയര്‍ സെക്കന്‍ഡറി/ബിരുദം/തത്തുല്യം. ബന്ധപ്പെട്ടമേഖലയില്‍ ദ്വിവത്‌സര ഡിപ്ലോമ. മൂന്നുവര്‍ഷം പ്രവൃത്തിപരിചയം.
6. സീനിയര്‍ ട്യൂട്ടര്‍ (ഫിസിയോ തെറാപ്പി):
ഡോക്ടറേറ്റ്. 3 വര്‍ഷം പ്രവൃത്തിപരിചയം. ട്രെയിനിങ്/ ടീച്ചിങ് മേഖലയില്‍. അല്ലെങ്കില്‍ ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ മാസ്റ്റര്‍ ബിരുദവും. ടീച്ചിങ് യോഗ്യതയും 5 വര്‍ഷം പ്രവൃത്തിപരിചയം.
7. ട്യൂട്ടര്‍ (ഫിസിയോ തെറാപ്പി)
ഡോക്ടറേറ്റ്. ഒരുവര്‍ഷം പ്രവൃത്തിപരിചയം. ട്രെയിനിങ്/ ടീച്ചിങ് മേഖലയില്‍. അല്ലെങ്കില്‍ ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ മാസ്റ്റര്‍ബിരുദവും ടീച്ചിങ് യോഗ്യതയും 4 വര്‍ഷം പ്രവൃത്തിപരിചയവും.
അപേക്ഷ, വിലാസം, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ വിലാസം എന്നിവ വിശദമാക്കി തയ്യാറാക്കിയ സിവി, വിദ്യാഭ്യാസ, പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്ക് പകര്‍പ്പുകള്‍,മാര്‍ക്‍ഷീറ്റ് പകര്‍പ്പുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, കോഴ്‌സ് ഡീറ്റെയില്‍സ്, റഫറന്‍സിനായി 3 പേരുടെ പേര് (അവരുടെ ജോലി, സ്ഥലത്തെ വിലാസം, ടെലിഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ കാണിക്കണം).
പാസ്‌പോര്‍ട്ടിന്‍റെ കോപ്പി, 3 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അയയ്ക്കുക. കവറിനുപുറത്ത് അപേക്ഷിക്കുന്ന തസ്‌തിക രേഖപ്പെടുത്തണം.
Director of Personnel Affairs, Ministory of Health, Post Box 393, Muscat, Postalcode 100, Sultanate of Oman.