വനിതകള്‍ക്കായുള്ള ബാങ്കില്‍ വനിതാ ഓഫീസര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
നവംബര്‍ മുതല്‍ പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്ന വനിതകളുടെ സ്വന്തം ബാങ്ക്‌ ഭാരതീയ മഹിളാബാങ്കിലേക്ക് 115 വിവിധ തസ്‌തികകളിലേക്ക്‌ വനിതാ അപേക്ഷകരെയാണ്‌ ക്ഷണിച്ചു‌. ഓണ്‍ലൈന്‍ വഴിയാണ്‌ അപേക്ഷ നല്‍കേണ്ടത്‌. സെപ്‌തംബര്‍ 30 ന്‌ കാലവധി അവസാനിക്കും.

ബിരുദധാരികളായ പെണ്‍കുട്ടികളില്‍ നിന്നുമാണ്‌ അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്‌. അപേക്ഷകര്‍ കമ്പ്യൂട്ടര്‍ പരിജ്‌ഞാനമുള്ളവരും ആയിരിക്കണമെന്നും വ്യവസ്‌ഥ ചെയ്‌തിട്ടുണ്ട്‌. നവംബര്‍ 15 ന്‌ തുറക്കുന്ന ആദ്യ ആറ്‌ ബ്രാഞ്ചുകള്‍ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഇന്‍ഡോര്‍, ഗുവാഹത്തി എന്നിവിടങ്ങളിലാണ്‌.

ഭാരതീയ മഹിളാ ബാങ്കിനുള്ള അനുമതി റിസര്‍വ്‌ബാങ്ക്‌ ജൂണില്‍ തന്നെ നല്‍കിയിരുന്നു. വനിതകളിലെ സാമ്പത്തീക ശാക്‌തീകരണം ലക്ഷ്യമിട്ടാണ്‌ വനിതകള്‍ക്കായുള്ള ബാങ്ക്‌ തുടങ്ങാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :