യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും കോര്‍പ്പറേഷന്‍ ബാങ്കിലും ക്ലര്‍ക്കുമാരുടെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയന്‍ ബാങ്കില്‍ ക്ലര്‍ക്ക് തസ്തികയില്‍ ആയിരം ഒഴിവുകളാണുള്ളത്. കേരളത്തില്‍ 61 ഒഴിവുകളുണ്ട്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
യോഗ്യത: (1) ഹയര്‍ സെക്കന്‍ഡറി പരീക്ഷ/പ്ലസ്‌ടു (10+2+3 പാറ്റേണ്‍)/പ്ലസ് 1 (11+3 പാറ്റേണ്‍) /ഇന്‍റര്‍മീഡിയറ്റ് പരീക്ഷ/പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷ എന്നിവയൊന്നില്‍ 60% മാര്‍ക്കോടെ പാസ്സ്. (എസ്‌സി/ എസ്‌ടി/ഒബിസി/വികലാംഗര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി) അഥവാ അംഗീകൃത ബിരുദം.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ ജൂണ്‍ എട്ടിന് നടക്കും. കേരളത്തില്‍ എറണാകുളമാണ് പരീക്ഷാകേന്ദ്രം. അപേക്ഷാഫീസ്: 300 രൂപ (എസ്‌സി/എസ്‌ടി/വികലാംഗര്‍ക്ക് 75 രൂപ).
ഇത് Union Bank Recruitment Project എന്ന പേരില്‍ മുംബൈയില്‍ മാറാവുന്ന ഡി.ഡി./ബാങ്കേഴ്‌സ് ചെക്കായി എടുത്ത് അപേക്ഷയ്ക്കൊപ്പം അയയ്ക്കണം. അപേക്ഷയില്‍ പാസ്‌പോര്‍ട്ട് സൈ് ഫോട്ടോ പതിക്കണം. സമാനമായ ഏഴ് ഫോട്ടോകള്‍ അപേക്ഷകന്‍ സൂക്ഷിച്ചുവെക്കേണ്ടതാണ്.
അപേക്ഷ സാധാരണ തപാലിലാണ് അയയ്ക്കേണ്ടത്. ബന്ധപ്പെട്ട രേഖകളുടെ സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയ്ക്കൊപ്പം വേണം.
വിലാസം: Union Bank Clerical Recruitment Project2008, Post Office Box No. 7647, Malad (West) Post Office, Mumbai400064.
തിരുവനന്തപുരം |
M. RAJU|
Last Modified ശനി, 29 മാര്‍ച്ച് 2008 (16:07 IST)
അവസാന തീയതി ഏപ്രില്‍ 15. വിശദവിവരങ്ങള്‍ക്കും സൗജന്യ അപേക്ഷാഫോറത്തിനും വെബ്‌സൈറ്റ്: www.unionbankofindia.co.in പരിശോധിക്കുക.