സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷനറി ഓഫീസര്‍മാരുടെ 1000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ ഏപ്രില്‍ 27ന് നടക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 16.
വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദം/ ബിരുദാനന്തര ബിരുദം. പ്ലസ്‌ടുതലത്തില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. (എസ്‌സി/എസ്‌ടി/ വികലാംഗര്‍ക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദം/ ബിരുദാനന്തര ബിരുദം, പ്ലസ്‌ടുവിന് കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് ).
കമ്പ്യൂട്ടര്‍ പരിജ്ഞാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍ നിന്ന് നേടിയിരിക്കണം. അല്ലെങ്കില്‍ പ്ലസ്‌ടു തലത്തിലോ ബിരുദതലത്തിലോ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം.
അപേക്ഷാ ഫോറം ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ അടങ്ങിയ കിറ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ നിന്ന് ലഭിക്കും. 250 രൂപയാണ് ആപ്ലിക്കേഷന്‍ കിറ്റിന്‍റെ വില. (എസ്.സി/എസ്.ടി/ വികലാംഗര്‍ക്ക് 50 രൂപ). കേരളത്തില്‍ തിരുവനന്തപുരം സര്‍ക്കിളിനു കീഴിലുള്ള ഇനിപറയുന്ന ശാഖകളില്‍ ഫെബ്രുവരി 16 വരെ അപേക്ഷാകിറ്റ് ലഭിക്കും.
ശാഖകള്‍: തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവല്ല, കോട്ടയം, പാലക്കാട്, തൊടുപുഴ, കട്ടപ്പന എ.ഡി.ബി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, കൈനാട്ടി.
ബാംഗ്ലൂര്‍ സര്‍ക്കിളില്‍ ബാംഗ്ലൂര്‍, മെയിന്‍ ബ്രാഞ്ച്, മംഗലാപുരം, മൈസൂര്‍, ഹൂബ്ലി, ബെല്‍ഗാം, ബാംഗ്ലൂര്‍ സിറ്റി എന്നീ ശാഖകളില്‍ അപേക്ഷാ കിറ്റ് ലഭിക്കും. ചെന്നൈ സര്‍ക്കിളിലെ കോയമ്പത്തൂര്‍, ഈറോഡ്, സേലം, മധുരൈ, തിരുനല്‍വേലി, നാഗര്‍കോവില്‍, തിരുച്ചിറപ്പള്ളി, ചെന്നൈ മെയ്ന്‍ ബ്രാഞ്ച് എന്നീ ശാഖകളിലും അപേക്ഷാകിറ്റ് ലഭിക്കും.
ഒരാള്‍ ഒരു അപേക്ഷയേ അയയ്ക്കാവൂ. ഒരു കവറില്‍ ഒന്നിലേറെ അപേക്ഷ പാടില്ല. പൂരിപ്പിച്ച അപേക്ഷയുടെ പകര്‍പ്പും അപേക്ഷയ്ക്ക് വേണ്ടി അടച്ച തുകയുടെ രസീതും അപേക്ഷകര്‍ സൂക്ഷിക്കേണ്ടതാണ്. അപേക്ഷ അയയ്ക്കേണ്ടതു സംബന്ധിച്ച വിശദവിവരങ്ങള്‍ അപേക്ഷാഫോറത്തിനൊപ്പം ലഭിക്കുന്ന കിറ്റില്‍ ഉണ്ട്.
കേരളത്തിലുള്ള പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കുന്നവര്‍ അപേക്ഷ അയയ്ക്കേണ്ട വിലാസം:
തിരുവനന്തപുരം|
M. RAJU|
Last Modified വെള്ളി, 25 ജനുവരി 2008 (14:55 IST)
Asst. General Manager (HR), Recruitment Cell, State Bank of India, Local Head Office,S.S. Kovil Road, Thampanoor, Thiruvananthapuram 695001.