ഭാരതപ്പുഴ കണ്ടില്ലേ? നീരൊഴുക്ക് ഇല്ലാതായിരിക്കുന്നു. കുട്ടനാട്ടില്‍ കുടിക്കാന്‍ വെള്ളമില്ല. അവിടെ ചുറ്റും വെള്ളമാണ്, കുടിക്കാന്‍ തുള്ളിയില്ല, അതാണ് അവസ്ഥ. വാഗമണ്‍ നശിപ്പിച്ചില്ലേ. സ്വകാര്യവ്യക്തികള്‍ കൈയ്യേറി കൃഷി ചെയ്യുകയാണവിടെ. ഞാന്‍ അവിടെ പോയിട്ടുണ്ട്. അവിടത്തെ ആശാന് സദനിലാണ് താമസിച്ചത്.
എന്തൊരു ഭംഗിയാണ് വാഗമണ്ണും കോലാഹലമേടും കാണാന്‍. അവിടെ പുല്ലുപോലും വളരുന്നില്ലെന്നു ചിലര്‍ പറയുന്നു. കോലാഹലമേട് എന്ന പേരിടേണ്ടത് നമ്മുടെ സെക്രട്ടറിയേറ്റിനാണ്. സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു.