പച്ചടി

Pachadi
FILEFILE

ചേര്‍ക്കേണ്ട

പഴുത്ത പൈനാപ്പിള്‍
തൊലി കളഞ്ഞത് - ചെറുത് 1
പഴുത്ത മത്തങ്ങ - 100 ഗ്രാം
മുളക് പൊടി - 1 ടീസ്പൂണ്‍
പച്ച മുളക് - 4 എണ്ണം
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
വെള്ളം - 1/2 കപ്പ്
ശര്‍ക്കര - 100 ഗ്രാം
തേങ്ങ - 1 മുറി
ജീരകം - 1/4 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ - 1 ഡിസോര്‍ട്ട് സ്പൂണ്‍
കടുക്, വറ്റല്‍മുളക്,
കറിവേപ്പില - താളിക്കാന്‍

ഉണ്ടാക്കേണ്ട വിധം:

പൈനാപ്പിള്‍ കൊത്തിയരിയുക. മത്തങ്ങ തൊലിചെത്തി തീരെ കനം കുറച്ചരിഞ്ഞ് പൈനാപ്പിളില്‍ ചേര്‍ക്കുക. മുളക്പൊടി, പച്ചമുളക്, മഞ്ഞള്‍പ്പൊടി ചേരുവകള്‍ ചേര്‍ത്ത് കഷ്ണം നന്നായി വേവിച്ചുടയ്ക്കുക.

ഇതില്‍ ശര്‍ക്കര ചേര്‍ത്തിളക്കുക. ശര്‍ക്കര കഷ്ണത്തോട് യോജിപ്പിച്ച് കഴിയുമ്പോള്‍ തേങ്ങ, ജീരകം, കടുക് എന്നിവ അരയ്ക്കുക. ഇത് കൂട്ടിനോട് യോജിച്ച് കഴിയുമ്പോള്‍ വറുത്തിടുക.
WEBDUNIA|


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :