ഹോക്കി തുടങ്ങുന്നു,ഇന്ത്യയില്ലാതെ

WEBDUNIA|
ബെയ്ജിംഗ്: ഒളിമ്പിക്സിന്‍റെ 80 കൊല്ലത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യയില്ലാതെ പുരുഷ വിഭാഗം ഹോക്കി മത്സരം തുടങ്ങുന്നു.തികളാഴ്ചയാണ് ആദ്യ മത്സരം. ആതിഥേയരായ ചീന ജെര്‍മ്മനിയെയാണ് നേരിടുന്നത്.

ഒരുകാലത്ത് ഹോക്കിയുടെ ബലത്തില്‍ നാലുകൊല്ലത്തിലൊരിക്കല്‍ ഒളിമ്പിക് സ്വര്‍ന്നമെഡല്‍ നട്ടിലെക്ക് കൊണ്ടുവന്ന ഇന്ത്യയുടെ അഭാവം ശ്രദ്ധേയമാണ്.

ഇന്ത്യ വിതച്ചത് കൊയ്തു എന്നാണ് അന്തേര്‍ദ്ദേശീയ ഹോക്കി ഫെഡറേഷന്‍ പ്രസിഡണ്ട് എത്സ വാന്‍ ബെര്‍ദ വ്രൈസ്മന്‍ പറഞ്ഞത്.ഇന്ത്യയെ ആര്‍ക്കും ഒഴിവാക്കണമെന്നില്ലായിരുന്നു. വാസ്തവത്തില്‍ മികച്ച 12 ടീമുകള്‍ ഒളിമ്പിക്സിന് എത്തി - അവര്‍ പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :