ബീജിംഗ്: |
WEBDUNIA|
Last Modified വെള്ളി, 15 ഓഗസ്റ്റ് 2008 (17:16 IST)
തുടര്‍ച്ചയായി മൂന്നാം തവണയും സ്വര്‍ണ്ണ നേട്ടത്തിലേക്ക് കുതിച്ചിരിക്കുകയാണ് സ്ലോവാക്യന്‍ ഇരട്ടകളായ പാവോലും പീറ്ററും. കനൂയിംഗ് കയാക്കിംഗ് സ്ലാലോം വിഭാഗത്തില്‍ മൂന്നാം ഒളിമ്പിക്‍സ് സ്വര്‍ണ്ണമാണ് ഇരുവരും കണ്ടെത്തിയത്. 190.82 സെക്കന്‍ഡിലായിരുന്നു ഇരുവരും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
സിഡ്നിയിലും ഏതന്‍സിലും മെഡല്‍ കണ്ടെത്തിയ ഇരട്ടകള്‍ തുടര്‍ച്ചയായി മൂന്നാം ഒളിമ്പിക്സ് മെഡലിലേക്കാണ് ഉയര്‍ന്നത്. ചെക്ക് റിപ്പബ്ലിക്ക് താരങ്ങളായ യാറോസ്ലാവ് വോല്‍ഫ്, ഒന്‍ഡ്രെക്ക് സ്റ്റെഫാനെക്ക് സഖ്യത്തിനാണ് വെള്ളി മെഡല്‍. 2.07 സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ഈ വിജയം ചെക്ക് റിപ്പബ്ലിക്ക് താരങ്ങള്‍ സ്വന്തമാക്കിയത്.
റഷ്യന്‍ താരങ്ങളായ മിഖായേല്‍ കുസ്നെറ്റ്‌സോവ് ദിമിത്രി ലാരിനോവ് സഖ്യം 197.37 സമയത്തില്‍ വെങ്കലമെഡല്‍ നേട്ടക്കാരായി. വനിതകളുടെ സിംഗിള്‍സ് വിഭാഗത്തിലും സ്വര്‍ണ്ണമണിഞ്ഞത് സ്ലോവാക്യന്‍ താരമായ എലെന കലിസ്ക്കയാണ്. 192.64 സെക്കന്‍ഡിലായിരുന്നു കലിസ്ക ഈ വിജയം കണ്ടെത്തിയത്.
ഓസ്ട്രേലിയന്‍ താരം ജാക്വിലിന്‍ ലോറന്‍സ് 103.54 സെക്കന്‍ഡില്‍ വെള്ളിമെഡലിന് അര്‍ഹയായി. ഓസ്ട്രിയന്‍ താരം ഒബ്ലിങെര്‍ പീറ്റര്‍ 214.77 സെക്കന്‍ഡില്‍ വെങ്കല മെഡലിനു അര്‍ഹയായി. നേരത്തേ പുരുഷ സിംഗിള്‍സ് സ്വര്‍ണ്ണം സ്ലോവാക്യ സ്വന്തമാക്കിയിരുന്നു.