സുശീല്‍ കുമാറിനു വെങ്കലം

PROPRO
ഒളിമ്പിക്‍സില്‍ ഒരിക്കല്‍ കൂടി ഇന്ത്യന്‍ വിജയ പതാക പാറി. 66 കിലോ വിഭാഗം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ താരം സുശീല്‍കുമാറാണ് ഇന്ത്യന്‍ അഭിമാനം ഒരിക്കല്‍ കൂടി ഉയരങ്ങളില്‍ എത്തിച്ചത്.

മൂന്നാം സ്ഥാനത്തിനായി നടന്ന മത്സരത്തില്‍ കസഖിസ്ഥാന്‍റെ ലെനോയിദ് സ്കെര്‍ദിനോവിനെ മറിച്ചാണ് മെഡലിലേക്ക് ഉയര്‍ന്നത്. സ്വര്‍ണ്ണം തുര്‍ക്കി താരം സാഹിന്‍ റംസാനും വെള്ളി ഉക്രയിന്‍റെ സ്റ്റാദെനിക് ആന്ദ്രേയും കരസ്ഥമാക്കി.

ഗുസ്തിയില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ വെങ്കലം കണ്ടെത്തുന്നത്. കെ ഡി യാദവ് ഹെല്‍‌സിങ്കി ഒളിമ്പിക്‍സില്‍ വെങ്കല മെഡല്‍ കണ്ടെത്തിയതിനു ശേഷം ഇന്ത്യ ആദ്യമായിട്ടാണ് ഇന്ത്യ ഗുസ്തിയില്‍ ഒരു മെഡല്‍ തന്നെ കണ്ടെത്തുന്നത്.

പടിപടിയായിട്ടാണ് ഇന്ത്യന്‍ താരം മികവിലേക്ക് ഉയര്‍ന്നത്. ഏതന്‍സ് ഒളിമ്പിക്‍സില്‍ പതിനാലാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ താരം 2007 ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്ഥാനത്തായിരുന്നു.

മൂന്നാം സ്ഥാനത്തിനായി നടന്ന മത്സരത്തില്‍ കസഖിസ്ഥാന്‍റെ ലെനോയിദ് സ്കെര്‍ദിനോവിനെ മറിച്ചാണ് ഇന്ത്യന്‍ താരം മെഡലിലേക്ക് ഉയര്‍ന്നത്. ഈ വിഭാഗത്തില്‍ ഫൈനലില്‍ കടന്നിരിക്കുന്നത് തുര്‍ക്കി താരം സാഹിന്‍ റംസാനും ഉക്രയിന്‍റെ സ്റ്റാദെനിക് ആന്ദ്രേയും ആണ് ഇരുവരും തമ്മിലുള്ള മത്സരം ബുധനാഴ്ച തന്നെ നടക്കും.

ഒളിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യയ്‌ക്ക് രണ്ട് മെഡലുകള്‍ ലഭിക്കുന്നത് ഇത് രണ്ടാം തവണയാണ്. 1952 ഹെത്സിങ്കി ഒളിമ്പിക്സില്‍ ഹോക്കിയില്‍ സ്വര്‍ണ്ണമണിഞ്ഞ ഇന്ത്യ യാദവിലൂടെ രണ്ടാം മെഡല്‍ കണ്ടെത്തിയിരുന്നു.

ബീജിംഗ്:| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :