ശരത് കമലും പുറത്ത്

PROPRO
ഒളിമ്പിക്‍സില്‍ ഇന്ത്യയുടെ മെഡല്‍ സ്വപ്നങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ഏറെ പ്രതീക്ഷ ഉയര്‍ത്തി രണ്ടാം റൌണ്ടില്‍ കടന്ന ടേബിള്‍ ടെന്നീസ് താരം ശരത്കമലും പുറത്തായി. രണ്ടാം റൌണ്ടില്‍ ഓസ്ട്രിയയുടെ വീസിംഗ് ചെന്നുമായുള്ള പോരാട്ടത്തിലാണ് ഇന്ത്യന്‍ താരത്തിന്‍റെ ചുവട് പതറിയത് 4-1 നായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ തോല്‍‌വി.

പെക്കിംഗ് യൂണിവേഴ്‌സിറ്റി ജിംനേഷ്യത്തില്‍ നടന്ന മത്സരത്തില്‍ 11-5, 14-12, 11-2, 8-11, 10-12 എന്ന സ്കോറിന് ആയിരുന്നു ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. ഒന്നാം ഗെയിം 5-11 ന് നഷ്ടമായെങ്കിലും രണ്ടാം ഗെയിമില്‍ വാശിയോടെ തിരിച്ചടിച്ച ശരത് ലീഡ് പിടിച്ചെടുത്തതാണ് എന്നിരുന്നാലും മികവ് കണ്ടെത്താനാകാതെ വരികയായിരുന്നു.

കഠിനാദ്ധ്വാനം ചെയ്ത പിടിച്ചെടുത്ത നാലാം ഗെയിം മാത്രമായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ ഏക ആശ്വാസം. അഞ്ചാം ഗെയിമില്‍ ആദ്യം മുതല്‍ മികവ് പിടിച്ച ചെന്‍ ഇന്ത്യന്‍ താരത്തിനെതിരെ മൂന്ന് ബ്രേക്ക് പോയിന്‍റുകളാണ് സ്വന്തമാക്കിയത്.

ബീജിംഗ്: | WEBDUNIA|
തകര്‍പ്പന്‍ പ്രകടനവുമായി സ്കോര്‍ 10-10 ആക്കി മാറ്റിയ ചെന്‍ ഗെയിം നഷ്ടപ്പെടും എന്ന തോന്നലില്‍ മൂന്ന് പോയിന്‍റ് സമ്പാദിച്ച് 12-10 ന് പിടിച്ചെടുത്തു. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ആല്‍ഫ്രെഡോ കാര്‍നെറോസിനെ പരാജയപ്പെടുത്തി ആണ് ശരത് കമല്‍ രണ്ടാം റൌണ്ടിലേക്ക് യോഗ്യത സമ്പാദിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :