ചൈനീസ് ഒളിമ്പിക്സ് ചരിത്രത്തില്‍ പേരെഴുതി ചേര്‍ത്തിരിക്കുകയാണ് ലി സിയാപെംഗ്. ജിംനാസ്റ്റിക്സില്‍ നാലാം സ്വര്‍ണ്ണവും കണ്ടെത്തിയാണ് ലി സിയാവോ പെംഗ് സ്വര്‍ണ്ണത്തിലേക്ക് ഉയര്‍ന്നത്.
പുരുഷന്മാരുടെ പാരലല്‍ ബാര്‍ വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ചൈനീസ് താരം മുന്നോട്ട് കുതിച്ചത്. ബീജിംഗ് 2008 ല്‍ രണ്ട് സ്വര്‍ണ്ണം കരസ്ഥമാക്കിയ താരം സിഡ്നി 2000 ലും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
സിഡ്നിയിലും രണ്ട് സ്വര്‍ണ്ണം നേടിയ താരം ബീജിംഗിലെ മത്സരത്തില്‍ 16.250 പോയിന്റ് നേടിയാണ് ഒന്നാംസ്ഥാനത്ത് എത്തിയത്. കൊറിയന്‍ താരം യൂ വോണ്‍ ചോല് 16.250 പോയിന്റുമായി വെള്ളി കണ്ടെത്തി.
ബീജിംഗ്:|
WEBDUNIA|
ഉസ്ബെക്കിസ്ഥാന് താരം ആന്റണ്‍ ഫോകിനാണ് വെങ്കല മെഡല്‍. 16.200 പോയിന്റ് ഫോക്കിന് കരസ്ഥമാക്കി. കരിയറില്‍ നാലാമത്തെ സ്വര്‍ണ്ണ നേട്ടം നടത്തിയതിലൂടെ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ എട്ടാം സ്വര്‍ണ്ണമാണ് ചൈന കണ്ടെത്തിയത്.