മുന്നില്‍ ചൈന തന്നെ

ഒളിമ്പിക്സ്: മുന്നില്‍ ചൈന തന്നെ
WDWD
ബീജിംഗ് ഒളിമ്പിക് ഗെയിംസില്‍ ആദ്യസ്വര്‍ണ്ണം നേടണമെന്ന മോഹം പൊലിഞ്ഞെങ്കിലും മെഡല്‍ നിലയില്‍ ആതിഥേയര്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. നാലു സ്വര്‍ണ്ണം, 1 വെള്ളി, 1വെങ്കലം എന്നിങ്ങനെയാണ് ചൈനയുടെ നേട്ടങ്ങള്‍.

2 സ്വര്‍ണ്ണം, 2 വെള്ളി, 4 വെങ്കലം എന്നിവ നേടി അമേരിക്ക തൊട്ടുപിന്നിലുണ്ട്. 2 സ്വര്‍ണ്ണം, 1 വെള്ളി എന്നിവ നേടി ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുണ്ട്. ഒരു സ്വര്‍ണ്ണവും ഒരു വെങ്കലവും നേടി ഓസ്ട്രേലിയയും നെതര്‍ലാന്‍ഡ്സും നാലാം സ്ഥാനത്തുണ്ട്.

ചെക്ക് റിപ്പബ്ലിക്ക്, സ്പെയിന്‍, റൊമാനിയ എന്നീ രാജ്യങ്ങള്‍ ഓരോ സ്വര്‍ണ്ണവും നേടി. മെഡല്‍ പ്രതീക്ഷയുമായി പോയ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ ആദ്യ റൌണ്ടില്‍ പുറത്തായത് ഇന്ത്യക്ക് ആഘാതമായി. 10 മീറ്റര്‍ വനിതാ വിഭാഗം എയര്‍ റൈഫിളില്‍ അഞ്ജലി ഭാഗവത് 29, അവനീര്‍ കൗര്‍ സിധു 39, പുരുഷവിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സമരേഷ്ജംഗ് 42 എന്നീ സ്ഥാനങ്ങളിലാണ് എത്തിയത്.

ബീജിംഗ്| WEBDUNIA|
പുരുഷന്മാരുടെ ട്രാപ്പില്‍ ഇന്ത്യയുടെ മാനവജിത് സിങ് പന്ത്രണ്ടാം സ്ഥാനത്തും, മന്‍ഷേര്‍ സിങ് ഇരുപത്തൊന്നാം സ്ഥാനത്തുമാണ്. വനിതാ വിഭാഗം ഷട്ടില്‍ ബാഡ്മിന്റണില്‍ സയ്‌നാ നേവാള്‍ രണ്ടാം റൗണ്ടില്‍ കടന്നു. ബോക്‌സിങ്ങില്‍ വിജേന്ദ്രര്‍ സിങ്ങും അമ്പെയ്ത്തില്‍ മംഗല്‍ സിങ് ചാമ്പിയയും ആദ്യ റൗണ്ടുകള്‍ കടന്നു. പുരുഷവിഭാഗം തുഴച്ചിലില്‍ സിംഗില്‍സ് സ്‌കള്‍സ് വിഭാഗത്തില്‍ ഭജ്‌റംഗ് ലാല്‍ താക്കൂര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :