ബീജിംഗ്: വെബ്സൈറ്റുകള്‍ നിരോധിക്കുന്നു

PROPRO
ഒളിമ്പിക്‍സുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ബീജിംഗില്‍ അവസാനിക്കുന്നില്ല. ഒളിമ്പിക്സില്‍ മാധ്യമ സ്വാതന്ത്ര്യമെന്ന് കൊട്ടിഘോഷിക്കുന്ന ചൈന ഇന്‍റര്‍നെറ്റുമായി ബന്ധപ്പെട്ട ചില വെബ്സൈറ്റുകള്‍ തടഞ്ഞിരിക്കുന്നതാണ് പുതിയ പ്രശനം. ഒളിമ്പിക്‍സുമായി ബന്ധപ്പെട്ടതല്ലെന്ന കാരണം പറഞ്ഞാണ് ചൈന ഈ സൈറ്റുകള്‍ വിലക്കിയിരിക്കുന്നത്.

ഗെയിംസ് നടക്കുന്ന ഓഗസ്റ്റ് 8 മുതല്‍ 24 വരെയുള്ള സമയത്ത് മാധ്യമ നിയന്ത്രണം ഉണ്ടാകുകയില്ല എന്ന് നേരത്ത് ബീജിംഗ് ഒളിമ്പിക്സ് സംഘാടകര്‍ വിദേശ മാധ്യമങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളിലായി ചില വെബ്സൈറ്റുകള്‍ ലഭിക്കുന്നില്ലെന്ന് ചില വിദേശ പത്രപ്രവര്‍ത്തകര്‍ പരാതി പറയുന്നുണ്ട്.

പ്രധാനമായും മനുഷ്യാവകാശ വെബ്സൈറ്റായ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍, ഫാലണ്‍ ഗോംഗ് സ്പിരിച്ചല്‍ മൂവ്‌മെന്‍റ്, തിബറ്റന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട സൈറ്റുകള്‍ എന്നിവയ്ക്കാണ് നിരോധനം. മാധ്യമ സ്വാതന്ത്ര്യം കാട്ടി ബീജിംഗിലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിക്ക് ഇക്കാര്യത്തില്‍ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ അപേക്ഷ തന്നെ നല്‍കിയിരിക്കുകയാണ്.

WEBDUNIA| Last Modified വ്യാഴം, 31 ജൂലൈ 2008 (15:39 IST)
ഇതിനൊക്കെ പുറമേ ചൈനയില്‍ എങ്ങനെ പത്രപ്രവര്‍ത്തനം നടത്തണമെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിതൌട്ട് ബോര്‍ഡേഴ്‌സ് അവരുടെ വെബ്സൈറ്റില്‍ മാര്‍ഗ്ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്‍റര്‍നെറ്റ് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്ന നിര്‍ഡേശത്തില്‍ കമ്പ്യൂട്ടര്‍ ഫയലുകള്‍ എങ്ങനെ ഫലപ്രദമായി പൂട്ടാമെന്നും പരിഭാഷകരെ എങ്ങനെ കണ്ടെത്താം എന്നും നിര്‍ദേശിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :