ബീച്ച്‌വോളി: യു എസ് ഫൈനലില്‍

WEBDUNIA| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2008 (11:39 IST)
ബീജിംഗ്: ലോകകിരീടം നിലനിര്‍ത്തിയതിനു പിന്നാലെ ഒളിമ്പിക്‍സിലും മികച്ച പ്രകടനം നടത്തുകയാണ് അമേരിക്കന്‍ ഇരട്ടകളായ ടോഡ് റോജേഴ്സ് ഫില്‍ ഡല്‍ഹൌസര്‍ സഖ്യം. ബീജിംഗ് ഒളിമ്പിക്‍സില്‍ ഫൈനലില്‍ കടന്നു.

ബീജിംഗിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരങ്ങളില്‍ ഒന്നില്‍ ജോര്‍ജ്ജിയന്‍ ഇരട്ടകളായ റെനേറ്റോ ഗോമസ്- ജോര്‍ജ്ജ് തെര്‍ക്കെയ്രോ സഖ്യത്തെയാണ് സെമി ഫൈനലില്‍ അമേരിക്കന്‍ സഖ്യം പരാജയപ്പെടുത്തിയത്. 21-11, 21-13 എന്നതായിരുന്നു സ്കോര്‍.

വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ മാര്‍ഴ്‌സിയോ-ഫാബിയോ സഖ്യത്തെ അമേരിക്കന്‍ സഖ്യം നേരിടും. ഏതന്‍സ് ഒളിമ്പിക്-സില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയ ബ്രസീലിയന്‍ എതിരാളികളായ എമ്മാനുവേല്‍-റിക്കാര്‍ഡോ സഖ്യത്തെ 22-20, 21-18 എന്ന സ്കോറിനു പരാജയപ്പെടുത്തി ആണ് ഇവര്‍ ഫൈനലില്‍ കടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :