നീന്തലില്‍ റെബേക്കാ അ‌ഡ്‌ലിംഗ്ടണ്‍

PROPRD
വനിതാ നീന്തലിലെ 400 മീറ്റര്‍ സ്വര്‍ണ്ണം ബ്രിട്ടന്‍റെ റബേക്കാ അഡ്‌ലിഗ്ടണ്. വനിതാ ഫെല്‍‌പ്സ് എന്നറിയപ്പെടുന്ന അമേരിക്കന്‍ വനിതാ നീന്തല്‍ താരം കാത്തി ഹോഫ് ഉള്‍പ്പടെയുള്ള താരങ്ങളെ പിന്നിലാക്കിയായിരുന്നു ബ്രിട്ടീഷ് താരം സ്വര്‍ണ്ണ നേട്ടം നടത്തിയത്. 4:03.22 എന്ന സമയത്തിലായിരുന്നു ബ്രിട്ടീഷ് താരം വിജയം നേടിയത്.

വാട്ടര്‍ ക്യൂബ് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണ്ണായക മത്സരത്തില്‍ കാത്തി ഹോഫ് 4:03.29 എന്ന സമയത്തില്‍ വെള്ളിയും റബേക്കയുടെ സഹതാരമായ ജോണ്‍ ജാക്‍സണ്‍ 4:03.52 സമയത്തില്‍ വെങ്കലവും കണ്ടെത്തി. ആദ്യ 100 മീറ്ററില്‍ ഒന്നാമത് നിന്ന ഫ്രഞ്ച് താരം ലൌറെ മനൌദു നാലാം സ്ഥാനത്തേക്ക് പോയി.

ബീജിംഗ്: | WEBDUNIA| Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2008 (13:16 IST)
അതെ സമയം ലോക ചാമ്പ്യന്‍ഷിപ്പിലെയും ഒളിമ്പിക്‍സിലെയും ഒന്നാം നമ്പര്‍ താരമായ ഇറ്റലിയുടെ ഫെഡെറിക്ക പെല്ലെഗ്രിനി അഞ്ചാം സ്ഥാനത്തേക്ക് വീണി. 4:04.56 എന്നതായിരുന്നു ഇറ്റാലിയന്‍ താരത്തിന്‍റെ സമയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :