ഞാന്‍ പരമാവധി ശ്രമിച്ചു: വിജേന്ദര്‍

PROPRO
സെമിഫൈനലില്‍ കഴിയാവുന്നതിന്‍റെ പരമാവധി ശ്രമിച്ചതായി ഇന്ത്യന്‍ ബോക്സിംഗ് താരം വിജേന്ദര്‍കുമാര്‍. ക്യൂബന്‍ താരം എമിലിയോയ്ക്കെതിരെ നടന്ന മത്സരത്തില്‍ പരാജയപ്പെട്ട ശേഷം സംസാരിക്കുക ആയിരുന്നു ഇന്ത്യന്‍ താരം. പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ബോക്‍സിംഗ് രംഗത്തിന് നവ ഊര്‍ജ്ജം നല്‍കാന്‍ താരത്തിനു കഴിഞ്ഞു.

ഒന്നാം റൌണ്ടിലും മൂന്നാം റൌണ്ടിലും മികച്ച ആക്രമണമാണ് നടത്തിയതെങ്കിലും തന്ത്രങ്ങള്‍ ഫലപ്രദമായില്ലെന്ന് ഇന്ത്യന്‍ താരം വ്യക്തമാക്കി. സെമി ഫൈനലില്‍ 5-8 നായിരുന്നു ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. ഓരോ ബോക്സര്‍മാര്‍ക്കും ഓരോ സാങ്കേതിക വിദ്യയുണ്ടെന്നും എല്ലായ്പ്പോഴും അത് വര്‍ക്ക് ചെയ്യണമെന്നില്ലെന്നും വിജേന്ദറിന്‍റെ പരിശീലകന്‍ പറയുന്നു.

ക്യൂബന്‍ ബോക്സര്‍ ഇന്ത്യന്‍ താരത്തിന്‍റെ പഞ്ചുകള്‍ അനുവദിച്ചില്ലെന്നും ജഗദീഷ് വ്യക്തമാക്കി. എന്നിരുന്നാലും ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം തൃപ്തികരമായിരുന്നു എന്ന് ഇന്ത്യയുടെ ബോക്‍സിംഗ് പരിശീലകന്‍ സന്ധു വ്യക്തമാക്കി.

ഇന്ത്യന്‍ താരത്തിനു പോയിന്‍റില്ലാതെ അവസാനിച്ച ഒന്നാം റൌണ്ടിനു ശേഷം സ്കോര്‍ 4-3 ലേക്ക് മാറ്റാന്‍ ഇന്ത്യന്‍ താരത്തിനു കഴിഞ്ഞിരുന്നു. എന്നാല്‍ മൂന്നാം റൌണ്ടിലും ഇന്ത്യന്‍ താരത്തെ പിടിച്ച് നിര്‍ത്തിയ താരം സ്കോര്‍ 7-3 ആക്കി മാറ്റി. അവസാന റൌണ്ടിലും പോരാട്ടം ശക്തമാക്കിയതോടെ ക്യൂബന്‍ താരം 8-5 നു മത്സരം പിടിച്ചു.

ബീജിംഗ്:| WEBDUNIA|
പരാജയപ്പെട്ടാലും ബോക്‍സിംഗില്‍ ഒളിമ്പിക്‍സിലെ ആദ്യ മെഡലാണ് വിജേന്ദര്‍ കുമാര്‍ കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :