സ്വന്തം മണ്ണില്‍ നടക്കുന്ന ഒളിമ്പിക്സ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മെഡല്‍ കൊയ്ത്ത് തുടരുകയാണ് ചൈന. വൊളിബോളില്‍ വെള്ളിയാഴ്ച വെങ്കല മെഡല്‍ നേടിയ ചൈന ടേബിള്‍ടെന്നീസില്‍ എല്ലാം മെഡലും ഉറപ്പാക്കിയ ചൈന ഹെവി വെയ്റ്റ് ബോക്സിംഗിലും വെള്ളി മെഡല്‍ ഉറപ്പാക്കി.
ചൈനീസ് വനിതാ ടീം 25-16, 21-25, 25-13, 25-20 എന്ന സ്കോറിനു ക്യൂബയെ പരാജയപ്പെടുത്തിയാണ് വെങ്കലം കണ്ടെത്തിയത്. ഏതന്‍സില്‍ ചൈന ഒന്നാം സ്ഥാനക്കാരായിരുന്നു. സെമി ഫൈനലില്‍ ബ്രസീലിനോടാണ് ചൈനീസ് ടീം പരാജയപ്പെട്ടത്. ബ്രസീലും അമേരിക്കയും തമ്മില്‍ സ്വര്‍ണ്ണ നേട്ടത്തിനായി മത്സരിക്കും.
ടേബിള്‍ ടെന്നീസില്‍ സ്വര്‍ണ്ണത്തിനായി മത്സരിക്കന്നത് ചൈനീസ് താരങ്ങള്‍ തമ്മിലാണ്. ഒന്നാം സീഡ് വാംഗ് ഹൂവും രണ്ടാം സീഡ് മാ ലിനും തമ്മിലാണ് ഫൈനല്‍ മത്സരം. ടെബിള്‍ ടെന്നീസിലെ നാല് മെഡലുകളും ഇതോട് ചൈന തൂത്തുവാരി.
അതേ സമയം ചൈനീസ് താരം സാംഗ് സിലിയും ഹെവി വെയ്റ്റ് ബോക്സിംഗ് ഫൈനലില്‍ ലോക ചാമ്പ്യന്‍ ഇറ്റാലിയന്‍ താരം റൊബര്‍ട്ടോ കമറെല്ലി എന്നിവര്‍ തമ്മിലാണ് മത്സരം. അതേസമയം തൊട്ടു പിന്നില്‍ നില്‍ക്കുന്ന അമേരിക്ക ബാസ്ക്കറ്റ് ബോളിലും ബേസ് ബോളിലും മെഡല്‍ ഉറപ്പാക്കി നില്‍ക്കുകയാണ്. ബേസ് ബോള്‍ ടീം ജപ്പാനെയാണ് തോല്‍പ്പിച്ചത്.