ഒളിമ്പിക്സ്: അര്‍ജന്‍റീനയ്‌ക്ക് സ്വര്‍ണ്ണം

PROPRO
ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ശക്തി അര്‍ജന്‍റീന ഒളിമ്പിക്‍സില്‍ സ്വര്‍ണ്ണം നിലനിര്‍ത്തി. ഫൈനലില്‍ നൈജീരിയയെ ഏക പക്ഷീയമായ ഒരു ഗോളിനു കീഴടക്കിയാണ് അര്‍ജന്‍റീന സ്വര്‍ണ്ണം കണ്ടെത്തിയത്. പക്ഷിക്കൂട് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ബെനെഫിക്കയുടെ താരം ഏഞ്ചല്‍ ഡി മരിയയാണ് നിര്‍ണ്ണായക ഗോള്‍ നേടിയത്.

ഒട്ടേറെ അവസരങ്ങള്‍ നെയ്തെടുത്തെങ്കിലും ആദ്യഗോള്‍ കണ്ടെത്താന്‍ അര്‍ജന്‍റീനയ്‌ക്ക് അമ്പെത്തെട്ട് മിനിറ്റ് വരെ വേണ്ടി വന്നു. അകത്തും പുറത്തും ശക്തമായ ചൂടില്‍ കളിയുടെ അമ്പത്തെട്ടാം മിനിറ്റില്‍ സുന്ദരമായ ഒരു ചിപ് ഷോട്ടിലൂടെ മരിയ എതിരാളികളെ തകര്‍ത്തു. നൈജീരിയയുടെ ശ്രമങ്ങള്‍ക്ക് തട അര്‍ജന്‍റൈന്‍ ഗോളി സെര്‍ജിയോ ആയിരുന്നു.

ബീജിംഗ്:| WEBDUNIA|
കനത്ത ചൂടിലായിരുന്നു മത്സരം നടന്നത്. മത്സരത്തിനിടയില്‍ രണ്ട് തവണയാണ് കളിക്കാര്‍ക്ക് വിശ്രമം അനുവദിച്ചത്. 42 ഡിഗ്രി സെല്‍‌ഷ്യസായിരുന്നു സ്റ്റേഡിയത്തിലെ ചൂട്. നേരത്തെ മൂന്നാം സ്ഥാനക്കാര്‍ക്കായി നടന്ന മത്സരത്തില്‍ ബ്രസീല്‍ ബല്‍ജിയത്തെ പരാജയപ്പെടുത്തിയിരുന്നു. ഏക പക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്രസീലിയന്‍ ജയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :