ബീജിംഗ്: |
WEBDUNIA|
Last Modified ശനി, 16 ഓഗസ്റ്റ് 2008 (14:17 IST)
ദീര്‍ഘദൂര ഇവന്‍റുകളില്‍ എത്യോപ്യ പ്രതീക്ഷ തെറ്റിച്ചില്ല. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളിലെ ആദ്യ ഇവന്‍റായ 10000 മീറ്ററില്‍ എത്യോപ്യന്‍ താരം തിരുണീഷ് ദിയബാബ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണ്ണമണിഞ്ഞു.
തുര്‍ക്കി താരം എല്‍വാന്‍ അബിലെഗിസിയെ ശക്തമായ മത്സരത്തില്‍ കീഴടക്കിയാണ് ദിയബാബ എത്യോപ്യയുടെ ആദ്യ സ്വര്‍ണ്ണം ബീജിംഗില്‍ കരസ്ഥമാക്കിയത്. തുടക്കം മുതല്‍ ആറ് ലാപ്പുകള്‍ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി.
എന്നാല്‍ അവസാന ലാപ്പുകളില്‍ മേല്‍ക്കൈ നേടിയ തിരുണീഷ് 29 മിനിറ്റും 54.68 സെക്കന്‍ഡും കൊണ്ട് മത്സരം പൂര്‍ത്തിയാക്കി. അമേരിക്കന്‍താരം ഷാലന്‍ ഫ്ലാനഗാന്‍ വെങ്കല മെഡലിനു അര്‍ഹയായി.